ബോളിവുഡ് താരങ്ങളുടെ ആദ്യസിനിമയിലെ പ്രതിഫലം
1 min read1969ല്‍ ഖാജാ അഹമ്മദ് അബ്ബാസ് സംവിധാനം ചെയ്ത ”സാത്ത് ഹിന്ദുസ്ഥാനി” എന്ന ചിത്രത്തിലൂടെയാണ് അമിതാഭ്ബച്ചന്‍ സിനിമാരംഗത്തെത്തുന്നത്. സാമ്പത്തികമായി പരാജയപ്പെട്ടെങ്കിലും പുതുമുഖത്തിനുള്ള ദേശീയപുരസ്‌കാരം ബച്ചനു ചിത്രം നടിക്കൊടുത്തു. ഈ സിനിമയിലെ അമിതാഭ് ബച്ചന്റെ ആദ്യ പ്രതിഫലം 500 രൂപയായിരുന്നു. ആദ്യകാലത്ത് അഭിനയിച്ച 12 സിനിമകളുടെ വമ്പന്‍ പരാജയത്തിനു ശേഷമാണ് സഞ്ജിര്‍ എന്ന ഹിറ്റ് ചിത്രം അമിതാഭ് ബച്ചന്റേതായി പുറത്തു വരുന്നത്.
1973ല്‍ പുറത്തിറങ്ങിയ യാതന്‍ കീ ഭാരത് എന്ന ചിത്രത്തില്‍ ബാലതാരമായാണ് ആമിര്‍ഖാന്‍ വെള്ളിത്തിരയിലെത്തിയത്. അന്ന് അദ്ദേഹത്തിനു ലഭിച്ച പ്രതിഫലം 1000 രൂപയായിരുന്നു.
ലോകസുന്ദരിയായതിനുശേഷമാണ് പ്രിയങ്ക ചോപ്ര തന്റെ സിനിമാജീവിതം ആരംഭിക്കുന്നത്. വിജയ് നായകനായ തമിഴന്‍ എന്ന ചിത്രത്തിലൂടെയാണ് പ്രിയങ്ക വെള്ളിത്തരയിലെത്തിയത്. ഈ ചിത്രത്തിനായി പ്രിയങ്കയ്ക്കു ലഭിച്ചത് 5000 രൂപയാണ്. ഐശ്വര്യ എന്ന കന്നഡ സിനിമയിലൂടെയായിരുന്നു ദീപിക പദുക്കോണിന്റെ അഭിനയജീവിതത്തിന്റെ തുടക്കം. ആദ്യചിത്രത്തില്‍ അവരുടെ പ്രതിഫലം 2000 രൂപയായിരുന്നു.