പാലക്കാട്ട് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി ; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

1 min read

പാലക്കാട് : പാലക്കാട്ട് മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി. ചാലിശ്ശേരിയില്‍ സംസ്ഥാന തദ്ദേശ ദിനാഘോഷത്തിനെത്തിയ മുഖ്യമന്ത്രിയ്ക്ക് നേരെ രണ്ടിടങ്ങളില്‍ വെച്ചാണ് കരിങ്കൊടി പ്രതിഷേധമുണ്ടായത്.

മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. ചാലിശ്ശേരി ഗ്രൗണ്ടില്‍ ഹെലികോപ്ടര്‍ ഇറങ്ങിയ ശേഷം പരിപാടി നടക്കുന്ന വേദിയിലേയ്ക്ക് മുഖ്യമന്ത്രി പോകുന്നതിനിടെയാണ് പ്രതിഷേധമുണ്ടായത്.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ ഫാറൂഖ്, നിയോജക മണ്ഡലം പ്രസിഡന്റ് സനോജ് കണ്ടലായില്‍, ജില്ല എക്‌സിക്യുട്ടീവ് മെമ്പര്‍ എം വി അസ്ഹര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നേരത്തെ നാല് യൂത്ത് കോണ്‍ഗ്ര,് പ്രവര്‍ത്തകരെ പുലര്‍ച്ചെ മുതല്‍ കരുതല്‍ തടങ്കലില്‍ വെച്ചിരുന്നു.

Related posts:

Leave a Reply

Your email address will not be published.