ടൈംസ് നൗ സർവേ ഫലം: ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാൽ ബി.ജെ.പിക്ക് 300 ലധികം സീറ്റ്

1 min read

ബി.ജെ.പി അധികാരത്തിൽ തുടരുമെന്ന് ടൈംസ് നൗ സർവേ

ഇന്ന് തിരഞ്ഞെടുപ്പ് നടന്നാൽ നരേന്ദ്രമോദി മൂന്നാംതവണ പ്രധാനമന്ത്രിയാകുമെന്ന് ടൈംസ് നൗ ഇ.ടി.ജി അഭിപ്രായ വോട്ടെടുപ്പ് വ്യക്തമാക്കുന്നു. നെഹ്‌റു കഴിഞ്ഞാൽ തുടർച്ചയായി മൂന്നു തവണ ജയിക്കുന്ന പ്രധാനമന്ത്രിയായി മോദി മാറും. ഹിന്ദിമേഖലയിൽ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ സമ്പൂർണ ആധിപത്യമാണ് സർവേയിലൂടെ വ്യക്തമാകുന്നത്. ബി.ജെ.പി ഹിന്ദിബെൽട്ടിൽ മത്സരിക്കുന്ന 80 ശതമാനം സീറ്റും ജയിക്കും.

ആകെയുള്ള 543 സീറ്റിൽ എൻ.ഡി.എ യ്ക്ക് 296 മുതൽ 543 വരെ സീറ്റാണ് സർവേ പ്രവചിക്കുന്നത്. കോൺഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യാ സഖ്യത്തിന് 160 മുതൽ 190 വരെ സീറ്റ് കിട്ടും. ആന്ധ്രയിലെ വൈ. എസ്.ആർ കോൺ്ഗ്രസിന് 24 മുതൽ 25 വരെ സീറ്റും തെലങ്കാനയിലെ ഭാരത് രാഷ്ട്ര സമിതിക്ക് 9 മുതൽ 11 വരെ സീറ്റും ലഭിക്കും. ഒറീസയിലെ ബി.ജെ.ഡി് 12 മുതൽ 14 വരെ സീറ്റും കിട്ടും.റ്റ് നേടും. ഗുജറാത്ത്, രാജസ്ഥാൻ, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിൽ മികച്ച വിജയമാണ് ബി.ജെ.പി നേടുക. രാജസ്ഥാനിൽ 25ഉം ഗുജറാത്തിൽ26 ഉം മദ്ധ്യപ്രദേശിൽ 29ഉം സീറ്റുകളാണുള്ളത്. ഈ 80 സീറ്റിൽ ബി.ജെ പി. 70 മുതൽ 80 സീറ്റ് വരെ നേടും.

അതേ സമയം കർണാടക, തമിഴ്‌നാട്, കേരള സംസ്ഥാനങ്ങളിൽ പ്രതിപക്ഷ സഖ്യം ശക്തമായിരിക്കും.

തമിഴ്‌നാട്ടിലെ 39 സീറ്റിൽ 30 മുതൽ 34 വരെ സീറ്റ് പ്രതിപക്ഷ സഖ്യം നേടും. എൻ.ഡി.എ 4 മുതൽ 8വരെ സീറ്റുകൾ നേടും. ഇവിടെ പ്രതിപക്ഷ സഖ്യത്തിന് 57.2 ശതമാനവും എൻ.ഡി.എയ്ക്ക് 27.8 ശതമാനവും വോട്ടാണ് ലഭിക്കുക.
കർണാടകത്തിൽ ഭരണം ഇൻഡ്യ സഖ്യത്തിനാണങ്കിലും എൻ.ഡി.എയ്ക്ക് 28 സീറ്റിൽ് 18 മുതൽ 20 സീറ്റ് വരെ കിട്ടാം. ഇൻഡ്യാ സഖ്യത്തിന് 8 മുതല് 10 സീറ്റ് വരെ കിട്ടാം. ഇൻഡ്യാ സഖ്യം 43.3 ശതമാനം വോട്ട് നേടുമ്പോൾ ബി.ജെ.പി സഖ്യം 44.6 ശതമാനം വോട്ട് നേടും. ബംഗാളിൽ ടി.എം.സിക്ക് നേരിയ വിജയം ലഭിക്കും.

യു.പിയിൽ ബി.ജെ.പി സഖ്യം 69 മുതൽ 73 വരെ സീറ്റ് നേടുമ്പോൾ ഇൻഡ്യ സഖ്യത്തിന് 5മുതൽ 9 വരെ സീറ്റാണ് കിട്ടുക.. ബിഹാറിലെ 40 സീറ്റിൽ ബി.ജെ.പി സഖ്യത്തിന് 22 മുതൽ 24 വരെ സീറ്റ് കിട്ടുമ്പോൾ ഇൻഡ്യ സഖ്യത്തിന് 16 മുതൽ 18വരെ സീറ്റ് കിട്ടും. മദ്ധ്യപ്രദേശിൽ ബി.ജെ.പിക്ക് 24 മുതൽ 26 വരെ സീറ്റ് കിട്ടുമ്പോൾ പ്രതിപക്ഷ സഖ്യത്തിന് 3മുതൽ 5 സീറ്റ് വരെ കിട്ടും. ബംഗാളിൽ മമതാ സഖ്യം 42ൽ 22 മുതൽ 24 വരെ സീറ്റ് നേടും. ബി.ജെ പി സഖ്യത്തിന് 16 മുതൽ 18 വരെ സീറ്റ്. സി.പി.എമ്മിന് 0 മുതൽ 1 സീറ്റ് വരെ കിട്ടാം. രാജസ്ഥാനിൽ ബി.ജെ പി സഖ്യം 20 മുതൽ 22 വരെ സീറ്റ് നേടാം. കോൺഗ്രസിന് 2 മുതൽ 3 സ ീറ്റ് വരെ കിട്ടും.
മഹാരാഷ്ട്രയിൽ ബി.ജെ.പി സഖ്യം ആകെയുള്ള 48 ൽ 28മുതൽ 32വരെ സീറ്റ് നേടും. കോൺഗ്രസ് സഖ്യത്തിന് 15 മുതൽ 17വരെയും മറ്റുള്ളവർക്ക് ഒന്നുമുതൽ രണ്ട് സീറ്റ് വരെ കിട്ടാം.

Related posts:

Leave a Reply

Your email address will not be published.