ബിജു കുര്യന്‍ തിരിച്ചെത്തി; സ്വന്തം ഇഷ്ടപ്രകാരമാണ് മടങ്ങിയതെന്ന് വിശദീകരണം
1 min readകോഴിക്കോട് : ഇസ്രയേലില്‍ കാണാതായ കര്‍ഷകന്‍ ബിജു കുര്യന്‍ ഇന്ന് പുലര്‍ച്ചെ ഗള്‍ഫ് എയര്‍ വിമാനത്തില്‍കോഴിക്കോട് വിമാനത്താവളത്തിലെത്തി. സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്രയേലില്‍ നിന്ന് മടങ്ങിയതെന്നും ഒരു ഏജന്‍സിയും തന്നെ അന്വേഷിച്ചെത്തിയില്ലെന്നും ബിജു മാധ്യമങ്ങളോടു പറഞ്ഞു.
ജറുസലേംദേവാലയവും ബത്ത്ലഹേമും കാണാനാണ്‌പോയത്. സംഘത്തോടു പറഞ്ഞാല്‍ അനുവാദം കിട്ടില്ലെന്നു കരുതിയാണ് ആരോടും പറയാതിരുന്നത്.ദേവാലയങ്ങള്‍ സന്ദര്‍ശിച്ചതിനുശേഷം ടീമിനൊപ്പംചേരാമെന്നു കരുതി. പക്ഷേ തിരിച്ചെത്തിയപ്പോഴേക്കും അവര്‍ നാട്ടിലേക്കു മടങ്ങിയിരുന്നു. മെയ് 8 വരെ വിസ കാലാവധിയുള്ളതിനാല്‍ എവിടെ നടന്നാലും ആരുംചോദിക്കില്ല. മടക്കയാത്രയ്ക്കുള്ള ടിക്കറ്റും മറ്റും എടുത്തു തന്നു സഹായിച്ചത് സഹോദരനാണ്. ബിജു വ്യക്തമാക്കി. താന്‍ മൂലമുണ്ടായ പ്രയാസങ്ങള്‍ക്ക് വകുപ്പ് സെക്രട്ടറി ബി.അശോകിനോടും വകുപ്പ് മന്ത്രിയോടും സംസ്ഥാന സര്‍ക്കാറിനോടും മാപ്പുചോദിക്കുന്നതായും അദ്ദേഹം അറിയിച്ചു.
ആധുനിക കൃഷിരീതികള്‍ പഠിക്കുന്നതിനായി ഇസ്രയേലില്‍പോയ 28 അംഗ സംഘത്തിലൊരാളായിരുന്നു ബിജു കുര്യന്‍. കൃഷി വകുപ്പ് സെക്രട്ടറി ബി.അശോക് ഉള്‍പ്പെടെയുളള സംഘം ഫെബ്രുവരി 12നാണ്‌പോയത്. അവിടെവെച്ച് ഫെബ്രുവരി 17നാണ് ബിജുവിനെ കാണാതാവുന്നത്. താന്‍ സുരക്ഷിതനാണെന്നും അന്വേഷിക്കേണ്ടതില്ലെന്നും ബിജു കുര്യന്‍ വീട്ടുകാരെ വിളിച്ച് അറിയിച്ചിരുന്നു.
വിസ റദ്ദാക്കല്‍ നടപടിയിലേക്ക് സര്‍ക്കാര്‍ കടന്നതും ബിജുവിനെ സഹായിക്കുന്നവര്‍ക്ക് നടപടികള്‍നേരിടേണ്ടി വരുമെന്നുള്ള മുന്നറിയിപ്പുമാണ് ബിജുവിന്റെ മടങ്ങി വരവിനു കാരണമെന്നുവേണം കരുതാന്‍.