പെൺമക്കളുള്ള അച്ഛൻമാർക്ക് തോക്ക് അനുവദിക്കണം-ബിഗ്‌ബോസ് താരം അഖിൽ മാരാർ
1 min read
ആലുവയിലെ കൊലപാതകത്തിൽ പ്രതികരിക്കുകയായിരുന്നു അഖിൽ മാരാർ
ആലുവയിൽ അഞ്ചു വയസുകാരിയായ ചാന്ദ്‌നി എന്ന കുരുന്ന് കൊലചെയ്യപ്പെട്ട സംഭവത്തിൽ അതി വൈകാരികമായിത്തന്നെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിഗ്‌ബോസ് താരം അഖിൽ മാരാർ. പെൺമക്കളുള്ള മാതാപിതാക്കൾക്ക് സർക്കാർ ഒരു തോക്ക് കൂടി അനുവദിക്കണം എന്നാണ് അഖിൽ മാരാർ പറയുന്നത്. സ്ത്രീകൾക്ക് മാനം നഷ്ടപ്പെടാതെ കേരളത്തിൽ ജീവിക്കാൻ കഴിയണം. നമ്മൾ ഓരോരുത്തരും കൈ കോർക്കേണ്ടതും സംസാരിക്കേണ്ടതും അതിനു വേണ്ടിയാകണം. കാണാതായ കുട്ടി അല്ലെങ്കിൽ കൊല്ലപ്പെട്ട കുട്ടി നമ്മുടേതാണെങ്കിൽ എന്ന് ഒരു നിമിഷം ഒന്നാലോചിച്ചു നോക്കൂ. രണ്ട് പെൺമക്കളുള്ള ഒരച്ഛന്റെ വൈകാരികമായ പ്രതികരണമാണിത്. അദ്ദേഹം വ്യക്തമാക്കുന്നു. സ്ത്രീശാക്തീകരണവും പുരോഗമനവും സമത്വവും പറഞ്ഞു നടക്കുന്ന പുരോഗമനവാദികളെയും വെല്ലുവിളിക്കുന്നു അഖിൽ മാരാർ. അയൽപക്കത്ത് ഒരു കുട്ടി പീഡിപ്പിക്കപ്പെട്ടാൽ അത് ഹാഷ് ടാഗ് ഇട്ട് ആസ്വദിക്കാതെ ഇറങ്ങി ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ചെയ്യണം. ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് അഖിൽ മാരാർ ഇക്കാര്യം വെളിപ്പെടുത്തിയത്.
അഖിൽ മാരാരുടെ വാക്കുകളിലേക്ക് :