ബാലരാമപുരത്തെ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടു: യുവാവ് അറസ്റ്റില്‍, ഇതും ഒരു തിരക്കഥയോ
1 min readപീഡന കഥയും പഴയ സുഹൃത്തിന്റെ അറസ്റ്റും യഥാര്‍ഥ കുറ്റവാളികളെ രക്ഷിക്കാനോ.
ബാലരാമപുരത്ത് മതപാഠശാലയില്‍ വെച്ച് മരണപ്പെട്ട പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി പൊലീസ് . ഇതേ തുടര്‍ന്നുള്ള അന്വേഷണത്തില്‍ പൂന്തുറ സ്വദേശി ഹാഷിം ഖാനെ (20) പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. ഇയാള്‍ക്ക് പെണ്‍കുട്ടിയുമായി നേരത്തെ അടുപ്പമുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ഈ മാസം 13 നാണ് ബീമാപള്ളി സ്വദേശിനിയായ 17 കാരിയെ ബാലരാമപുരത്തെ മതപഠന ശാലയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ വിളിക്കാനായി അമ്മ വന്നപ്പോഴാണ് ഒന്നര മണിക്കൂറിന് ശേഷം പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് അമ്മ തന്നെ വ്യക്തമാക്കിയത്. മതപഠന ശാല അധികൃതര്‍ക്കെതിരെ വ്യക്തമായ പരാതി കുട്ടിയുടെ അമ്മ ഉന്നയിക്കുകയും ചെയ്തിരുന്നു.
സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്നും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ആവശ്യമുയര്‍ന്നിരുന്നു. നിരവധി സംഘടനകളും മതപഠന ശാലയിലേക്ക് മാര്‍ച്ചുകളും സമരങ്ങളും നടത്തിയിരുന്നു. ഈ സ്ഥാപനത്തിന് ഔദ്യോഗികമായ അംഗീകാരമോ അനുവാദമോ ലൈസനന്‍സോ ഇല്ലായിരുന്നെന്നാണ് പോലീസ് പറഞ്ഞിരുന്നത്.
കുട്ടി മരിച്ചത് മതപാഠശാലയിലെ മാനസിക പീഡനം മൂലമാണോ എന്ന അന്വേഷണത്തിനിടയിലാണ് ഒരു യുവാവിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. കുട്ടിയെ പീഡിപ്പിച്ചത് ഒരു വര്‍ഷം മുമ്പാണെന്നാണ് പോലീസ് പറയുന്നത്. ഇതേ തുടര്‍ന്നാണ് ഹാഷിമിന്റെ അറസ്റ്റ് ചെയ്തത്.
പോക്‌സോ കേസ് പൂന്തുറ പോലീസും ആത്മഹത്യയിലേക്ക് നയിച്ചതിന്റെ കാരണം തേടിയുള്ള അന്വേഷണം ബാലരാമപുരം പൊലീസുമാണ് നടത്തുക.
ഒരു വര്‍ഷത്തിനകത്താണ് കുട്ടിയെ മതപാഠശാലയിലേക്ക് പ്രവേശിപ്പിച്ചത്. ഹാഷിമുമായുള്ള ബന്ധത്തിന്റെ പേരിലാണോ കുട്ടിയെ മതപാഠശാലയിലേക്ക് മാറ്റിയതെന്നറിയില്ല. അങ്ങനെയാണെങ്കില്‍
ഇക്കാര്യം മതപാഠശാല അധികൃതര്‍ക്കറിയുമായിരുന്നോ എന്നും വ്യക്തമല്ല. കുട്ടിക്ക് ഹാഷിമുമായുള്ള ബന്ധത്തിന്റെ പേരില്‍ മത പാഠശാല അധികൃതര്‍ കുട്ടിയെ മാനസികമായി പീഡിപ്പിച്ചിരുന്നോ എന്നും അറിയില്ല. മതപാഠശാലയില്‍ ന്ിന്ന് തന്നെ വിളിച്ച് വീട്ടിലേക്ക് കൊണ്ടുപോകണമെന്ന് കുട്ടിതന്നെ പല തവണ വീട്ടുകാരോടാവശ്യപ്പെട്ടിരുന്നതായാണ് അറിയുന്നത്. ഏതായാലും ഉടന്‍ തന്നെ ഇതു സംബന്ധിച്ച ദുരൂഹതകള്‍ക്ക് ചുരുളഴിയുമെന്നാണ് സൂചന.
അതേ സമയം പുതിയ സംഭവ വികാസങ്ങള്‍ മതപാഠശാലയെ രക്ഷിച്ചെടുക്കാനാണോ എന്ന സംശയവും ഉയരുന്നുണ്ട്. നേരത്തെ തട്ടികൂട്ടിയുണ്ടാക്കിയ ഒരു സിവില്‍ റൈറ്റസ് സംഘടനയുടെ പേരില്‍ സ്ഥാപനത്തിനനുകൂലമായി ഒരു വസ്തുതാന്വേഷണ റിപ്പോര്‍ട്ടും പുറത്തുവിട്ടിരുന്നു. സ്ഥാപനത്തെ രക്ഷിക്കാന്‍ സംഘടിതമായ നീക്കം നടക്കുന്നുവെന്നതിന്റെ ഉദാഹരണമാണിത്.
ഇതില്‍ കുട്ടിയുടെ അമ്മ പറഞ്ഞകാര്യവും നല്‍കിയിട്ടുണ്ട്. മകള്‍ക്ക ആത്മഹത്യ ചെയ്യേണ്ട ഒരു കാര്യവുമില്ല. അവധി കഴിഞ്ഞ് ക്ലാസില്‍ പോകാന്‍ ഒരു താല്‍പര്യവും അവള്‍ക്കുണ്ടായിരുന്നില്ല എന്ന് അമ്മ പറയുന്നു. അതിന് കാരണം അവിടെ പുതുതായി എത്തിയ ഒരദ്ധ്യാപികയുടെ മോശം പെരുമാറ്റമായിരുന്നു. ഉസ്താദിന്റെ ഭാര്യയാണ് ഈ അദ്ധ്യാപിക. അവരുടെ പെരുമാറ്റത്തെക്കുറിച്ചുള്ള പരാതി കേള്‍ക്കാന്‍ പോലും ഉസ്താദ് തയ്യാറായില്ല. ഈ ടിച്ചര്‍ തന്റെ ചെറിയ കുട്ടിയെ നോക്കാന് നിര്‍ബന്ധിച്ച് അസ്സമിയയെ ഏല്പിച്ചിരുന്നതായും കുട്ടിയുടെ അമ്മ പറഞ്ഞു. നിങ്ങള്‍ക്ക് എന്നെ ജീവനോടെ വേണമെങ്കില്‍ ഇപ്പോള്‍ തന്ന കൊണ്ടുപോകണം എന്ന് അമ്മയോട് കുട്ടി ഫോണില്‍ പറഞ്ഞതായും അമ്മ പറഞ്ഞു.
കുട്ടിക്ക് ഉണ്ടായ പ്രണയത്തെകുറിച്ച് ചോദിച്ചപ്പോള്‍ അമ്മ പറഞ്ഞത് അത് സ്‌കൂള്‍ പ്രായത്തിലുണ്ടായ ഒരു സൗഹൃദത്തെ പ്രണയമായി ചിത്രീകരിക്കുകയായിരുന്നു എന്നും അവള്‍ക്ക് ആത്മഹത്യ പ്രവണതയുണ്ട് എന്നു ചിത്രീകരിക്കുകയാണെന്നുമാണ് ഈ റിപ്പോര്‍ട്ടിലുള്ളത്.