ഗോസിപ്പുകളെ മറികടന്ന് ബച്ചന്‍ ഫാമിലി

1 min read

കുറച്ചു നാളുകളായി ബച്ചന്‍ ഫാമിലി ആയിരുന്നു ബോളിവുഡിലെ ചര്‍ച്ചാ വിഷയം. ബച്ചന്‍ കുടുംബവുമായി ഐശ്വര്യ റായി പിണക്കത്തിലാണെന്നും അഭിഷേകുമായുള്ള ബന്ധം വേര്‍പ്പെടുത്താന്‍ പോകുന്നു എന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ വരെ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ എല്ലാ ഗോസിപ്പുകള്‍ക്കും വിരാമമിട്ടുകൊണ്ട് ബച്ചന്‍ കുടുംബം ഒന്നിച്ചെത്തിയിരിക്കുന്നു. കഴിഞ്ഞ ദിവസം നടന്ന നെറ്റ്ഫ്‌ലിക്‌സിന്റെ ദ് ആര്‍ച്ചീസ് എന്ന ചിത്രത്തിന്റെ സ്‌പെഷ്യല്‍ പ്രീമിയറിന്റെ ഭാഗമായി സര്‍പ്രൈസ് ഒരുക്കി അമിതാഭ് ബച്ചനും കുടുംബവും ഒരുമിച്ചെത്തി.  ബച്ചനും കുടുംബവും ചടങ്ങില്‍ എത്തുമോ എന്ന ആശങ്ക ഉണ്ടായിരുന്നു. ബോളിവുഡിലെ മറ്റു പ്രമുഖ താരങ്ങളെല്ലാം പങ്കെടുത്തിരുന്നു. സകുടുംബം സന്തോഷത്തോടെ നില്‍ക്കുന്ന ബച്ചനെയും ഇവര്‍ക്കൊപ്പം ഐശ്വര്യ റായി സംസാരിക്കുന്നതും ഫോട്ടോ എടുക്കാന്‍ നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. അമിതാഭ് ബച്ചന്റെ മകള്‍ ശ്വേതയുടെ മകന്‍ അഗസ്ത്യ നന്ദ, ദ് ആര്‍ച്ചീസിന്റെ ഭാഗമാണ്. ആര്‍ച്ചി എന്ന കോമിക് ബുക്കിനെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ചിത്രം നാളെ റിലീസ് ചെയ്യും

Related posts:

Leave a Reply

Your email address will not be published.