അട്ടപ്പാടി മധു വധക്കേസ്; വിധി ഈ മാസം 30 ന്

1 min read

മണ്ണാര്‍ക്കാട്: ആള്‍ക്കൂട്ട ആക്രമണത്തില്‍ അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ വിധി ഈ മാസം മുപ്പതിന്. മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ കോടതിയാണ് വിധി പ്രഖ്യാപന തിയതി ഔദ്യോഗികമായി അറിയിച്ചത്.

വിശപ്പ് മാറ്റാന്‍ അരി മോഷ്ടിച്ചെന്ന കാരണം പറഞ്ഞ് 2018 ഫെബ്രുവരി 22 നാണ് മധുവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ഈ മാസം പത്തിനാണ് കേസിന്റെ വിചാരണ പൂര്‍ത്തിയായത്.

ഏറെ പ്രതിസന്ധികള്‍ക്ക് ശേഷമാണ് കേസിന്റെ വിചാരണ നടപടികള്‍ മണ്ണാര്‍ക്കാട് കോടതിയില്‍ പൂര്‍ത്തിയായത്. ഈ മാസം മുപ്പതിന് അന്തിമ വിധി പ്രഖ്യാപനമുണ്ടാകുമെന്നാണ് കോടതി അറിയിച്ചത്. കേസില്‍ 16 പ്രതികളാണുള്ളത്. സാക്ഷികളുടെ കൂറുമാറ്റത്തെത്തുടര്‍ന്ന് പലപ്പോഴും മധു കേസിന്റെ വിചാരണ നടപടികള്‍ പ്രതിസന്ധിയിലായിരുന്നു.

Related posts:

Leave a Reply

Your email address will not be published.