കോടികളുടെ ആസ്തിയും വന്‍ പ്രതിഫലവും
1 min readബോളിവുഡില്‍ ഒരുപാട് സൂപ്പര്‍ താര നായികമാരുണ്ടെങ്കിലും യുവനിരയില്‍ താരമൂല്യമുള്ള നടിയാണ് ജാന്‍വി കപൂര്‍. വളരെ കുറച്ച് വേഷങ്ങള്‍ മാത്രമേ ജാന്‍വി തിരഞ്ഞെടുത്തിട്ടുള്ളൂ എന്നാല്‍ ഇതിനോടകം വമ്പന്‍ ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്. യുവ നടിമാരില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം ഉള്ള നടി കൂടിയാണ് ജാന്‍വി. വെറും 10 സിനിമകള്‍ കൊണ്ട് തന്നെ 58 കോടിയാണ് നടിയുടെ ആസ്തി. യുവതാരങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നതും ജാന്‍വിയാണ്. ഒരു സിനിമയില്‍ അഭിനയിക്കണമെങ്കില്‍ നടിക്ക് അഞ്ചു കോടി നല്‍കണം. ദക്ഷിണേന്ത്യന്‍ സിനിമകളില്‍ അഭിനയിക്കാന്‍ എത്തുമ്പോള്‍ കൂടുതല്‍ പ്രതിഫലം താരം ചോദിക്കും. ബോളിവുഡില്‍ 5 കോടി വാങ്ങുന്ന നടിക്ക് ദേവര എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ഏഴു കോടി രൂപ പ്രതിഫലമായി കിട്ടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം രാംചരണിന്റെ പുതിയ സിനിമയ്ക്ക് 10 കോടി വരെ ലഭിക്കും. സോഷ്യല്‍ മീഡിയയില്‍ പ്രമോഷനായി സമീപിക്കുന്നവരില്‍ നിന്ന് 70 80 ലക്ഷം രൂപ വരെ താരം പ്രതിഫലമായി വാങ്ങും.