വാവിട്ട് കരഞ്ഞ് സൗഭാഗ്യ!

1 min read

അര്‍ജുന്‍ അറസ്റ്റില്‍, വാര്‍ത്തയ്ക്ക് പിന്നിലെ സത്യമെന്ത്?

മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതരായ താരദമ്പതിമാരാണ് അര്‍ജുന്‍ സോമശേഖറും സൗഭാഗ്യ വെങ്കിടേഷും. ടിക് ടോക്കിലൂടെയാണ് സൗഭാഗ്യ ശ്രദ്ധ നേടുന്നത്. ഇപ്പോള്‍ സൗഭാഗ്യയുടെ യൂട്യൂബ് ചാനല്‍ ആരാധകര്‍ക്കിടയില്‍ ഹിറ്റാണ്. നര്‍ത്തകനായ അര്‍ജുന്‍ ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുന്നത്.

ഇയ്യടുത്ത് നടനെക്കുറിച്ചൊരു വാര്‍ത്ത പ്രചരിച്ചിരുന്നു. അര്‍ജുന്‍ അറസ്റ്റില്‍, വാവിട്ട് കരഞ്ഞ് സൗഭാഗ്യ എന്ന തലക്കെട്ടോടെയായിരുന്നു വാര്‍ത്ത പ്രചരിച്ചത്. നടന്റെ വണ്ടി ആക്‌സിഡന്റ് ആയതിനെക്കുറിച്ചായിരുന്നു. ഇപ്പോഴിതാ ആ സംഭവത്തെക്കുറിച്ച് അര്‍ജുനും സൗഭാഗ്യയും മനസ് തുറക്കുകയാണ്. ഒറിജിനല്‍സ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇരുവരുടേയും പ്രതികരണം.

ചെറിയൊരു ആക്‌സിഡന്റായിരുന്നു വേറൊന്നും സംഭവിച്ചിട്ടില്ലെന്നും മറ്റു ചാനലുകള്‍ പറഞ്ഞുണ്ടാക്കിയതാണെന്നാണ് അര്‍ജുനും സൗഭാഗ്യയും പറയുന്നത്. എന്തുകൊണ്ട് വാര്‍ത്തകളോട് പ്രതികരിക്കാന്‍ പോയില്ലെന്നും ഇരുവരും പറയുന്നുണ്ട്. അവര്‍ എന്തെങ്കിലും പറഞ്ഞിട്ട് പോവട്ടെ എന്ന് കരുതി എന്നാണ് അവര്‍ പറയുന്നത്.

അതേസമയം, എനിക്ക് പത്ത് പ്രാവശ്യം വീഡിയോ ഇടാന്‍ തോന്നിയെന്നും പക്ഷെ ചേട്ടന്‍ വേണ്ട എന്ന് പറഞ്ഞുവെന്നാണ് സൗഭാഗ്യ മറുപടി. ചേട്ടന്‍ കാണുന്നത് പോലൊന്നുമല്ല വിശാലമായ മനസാണെന്നും താരം പറയുന്നു. എന്തെങ്കിലും പ്രോബ്ലമാറ്റിക് ആയിട്ട് ചെയ്താലല്ലേ അത് മറച്ചുവെക്കാന്‍ ശ്രമിക്കേണ്ടതുള്ളൂ. അതിനാല്‍ ഒന്നും ചെയ്യാന്‍ പോകാതെ നിയമപരമായി നേരിടാന്‍ തീരുമാനിച്ചു. അത് ചെയ്തു. ബാക്കി കോടതിയില്‍ കാണാം എന്നും സൗഭാഗ്യ പറയുന്നുണ്ട്.
ഒന്നും പറയാനില്ല അതിലൊന്നും. അപകടം ഉണ്ടായതെന്നത് സത്യമാണ്. സ്റ്റേഷനില്‍ വന്ന് സംസാരിച്ചപ്പോള്‍ അവര്‍ കോമ്പര്‍മൈസിന് തയ്യാറാകുന്നില്ല. കാര്‍ കൊണ്ടു വന്ന് ഓട്ടോറിക്ഷയിലിടിച്ചു എന്നൊക്കെ പറയുന്നത് പോലെ ആരും ചെയ്യും എന്ന് എനിക്ക് തോന്നുന്നില്ല. ഞാന്‍ അങ്ങനെ ചെയ്യില്ല. അര്‍ജുന്‍ ഇടിച്ചു, അര്‍ജുനെ ഇടിച്ചു രണ്ടും അവര്‍ തന്നെ പറയുന്നുണ്ട്. അവര്‍ തന്നെ രണ്ടും പറയുന്നതു കൊണ്ട് നമ്മള്‍ ഒന്നും പറയാനില്ല. ഭാര്യയേയും കൊണ്ട് ബുദ്ധിയുള്ള ആരെങ്കിലും വണ്ടിയും കൊണ്ട് പോയി റോഡില്‍ കിടന്ന് അടിയുണ്ടാക്കുമോ? എന്നും അര്‍ജുന്‍ ചോദിക്കുന്നുണ്ട്.

കല്യാണം കഴിഞ്ഞ് മൂന്ന് വര്‍ഷമായി. ഇതുവരെ ഹണിമൂണിന് പോയിട്ടില്ലെന്നും താരങ്ങള്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്. പറ്റിയിട്ടില്ല. കല്യാണം കഴിഞ്ഞ് ലോക്ക്ഡൗണ്‍ ആയി. വണ്ടിയില്‍ യാത്ര ചെയ്താല്‍ ഇവള്‍ ശര്‍ദ്ദിക്കുമെന്നാണ് നടന്‍ പറയുന്നത്. പക്ഷെ ട്രെയിനില്‍ പോകാം. എനിക്ക് ട്രെയിനില്‍ പോകാം, പക്ഷെ ചേട്ടന് ട്രെയിനില്‍ പോകാന്‍ പറ്റില്ലെന്ന് സൗഭാഗ്യ.

Related posts:

Leave a Reply

Your email address will not be published.