അരിക്കൊമ്പന്‍ പണി തുടങ്ങി; തമിഴ്‌നാട്ടില്‍ മണലാര്‍ എസ്റ്റേറ്റില്‍ റേഷന്‍ കട ആക്രമിച്ചു
1 min readമണലാര്‍: ചിന്നക്കനാലില്‍ നിന്നും മയക്കുവെടി വച്ച് പിടികൂടി പെരിയാര്‍ കടുവ സങ്കേതത്തില്‍ തുറന്നു വിട്ട കാട്ടാന അരിക്കൊമ്പന്‍ തമിഴ് നാട്ടിലേക്ക് ഇറങ്ങി റേഷന്‍ കട ആക്രമിച്ചു.
ഇന്നലെ രാത്രി രണ്ട് മണിയോടെ മണലാര്‍ എസ്റ്റേറ്റിലെ റേഷന്‍ കടയാണ് അരിക്കൊമ്പന്‍ തകര്‍ക്കാന്‍ ശ്രമിച്ചത്. കടയുടെ ജനല്‍ ഭാഗികമായി തകര്‍ത്തു. എന്നാല്‍ അരി എടുത്തിട്ടില്ല.
രാത്രിയോട് കാട്ടാന വനത്തിലേക്ക് പോയി. ഇന്നലെ രാത്രി രണ്ട് മണിയോടെയാണ് മേഘമലയില്‍ നിന്നും കാട്ടാന ഒമ്പത് കിലോമീറ്റര്‍ അകലെയുള്ള മണലാര്‍ എസ്റ്റേറ്റിലേക്ക് ഇറങ്ങിയത്. റേഷന്‍ കട ആക്രമിച്ച പശ്ചാത്തലത്തില്‍ പ്രദേശവാസികള്‍ ആശങ്കയിലാണ്.