അരിക്കൊമ്പന്‍ വീണ്ടും റേഞ്ചിലെത്തി, നിലവില്‍ കേരളതമിഴ്‌നാട് അതിര്‍ത്തിയില്‍

1 min read

അരിക്കൊമ്പന്‍ ചിന്നക്കനാലിലേക്ക് തിരിച്ചു വരുന്നു?

അരിക്കൊമ്പന്റെ കഴുത്തില്‍ ഘടിപ്പിച്ചിരുന്ന റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നല്‍ വീണ്ടും ലഭിച്ചു തുടങ്ങി. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിക്കാണ് അവസാനമായി സിഗ്‌നല്‍ ലഭിച്ചത്. ഇന്നു രാവിലെ മുതല്‍ വീണ്ടും സിഗ്‌നല്‍ ലഭിച്ചു തുടങ്ങി. നിലവില്‍ തമിഴ്‌നാട് അതിര്‍ത്തിക്കടുത്തുള്ള മുല്ലക്കുടിയിലാണ് അരിക്കൊമ്പന്‍ ഉള്ളതെന്നാണ് വിവരം.

സിഗ്‌നല്‍ കിട്ടാതായതോടെ വനംവകുപ്പ് അധികൃതര്‍ ആശങ്കയിലായി. ജനവാസ മേഖലയിലേക്ക് അരിക്കൊമ്പന്‍ ഇറങ്ങിയോ എന്നായിരുന്നു ആശങ്കയ്ക്കു കാരണം. തമിഴ്‌നാട് വനംവകുപ്പും അരിക്കൊമ്പന്റെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് അരിക്കൊമ്പനെ പെരിയാര്‍ കടുവ സങ്കേതത്തില്‍ തുറന്നുവിട്ടത്. തുടര്‍ന്ന് ഓരോ മണിക്കൂര്‍ ഇടവിട്ട് സിഗ്‌നല്‍ ലഭിച്ചിരുന്നു. മൂന്നു ദിവസംകൊണ്ട് ആന 20 കിലോമീറ്റര്‍ സഞ്ചരിച്ചെന്നും ആരോഗ്യനില തൃപ്തികരമാണെന്നും വനംവകുപ്പ് അധികൃതര്‍ പറയുന്നു.
ഇന്നലെ പെയ്ത കനത്ത മഴയെത്തുടര്‍ന്നുണ്ടായ മോശം കാലാവസ്ഥയാകാം സിഗ്‌നല്‍ നഷ്ടപ്പെടാന്‍ കാരണമെന്ന് കരുതുന്നു. ആന ഉള്‍വനത്തിലേക്ക് കടന്നാലും സിഗ്‌നല്‍ ലഭിക്കാതെയാകും. അരിക്കൊമ്പനെ നിരീക്ഷിക്കാനായി വാച്ചര്‍മാരെ നിയോഗിച്ചിരുന്നെങ്കെിലും അവര്‍ക്കും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

അരിക്കൊമ്പന്‍ ചിന്നക്കനാലിലേക്കു തിരിച്ചു വരാനുള്ള സാധ്യതയും വിദഗ്ധര്‍ തള്ളിക്കളയുന്നില്ല. കുങ്കിയാനകളുടെ ലോറിയില്‍ കയറ്റാനുള്ള ശ്രമങ്ങള്‍ അരിക്കൊമ്പന്‍ ചെറുത്തു നിന്നത് ഇതിന് ഉദാഹരണമായവര്‍ ചൂണ്ടിക്കാട്ടുന്നു. ചൈനയില്‍ മാസങ്ങള്‍ക്കു ശേഷം ആന തിരികെയെത്തിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. വനത്തിലൂടെ നടന്നാല്‍, ഇപ്പോള്‍ നില്‍ക്കുന്ന സ്ഥലത്തുനിന്നും 100 കിലോമീറ്ററില്‍ താഴെ ദൂരമേ ചിന്നക്കനാലിലേക്കുള്ളൂ. ആനകള്‍ ഒരു ദിവസം 1520 കിലോമീറ്റര്‍ വരെ സഞ്ചരിക്കും. പുതിയ പരിസ്ഥിതിയുമായി ഇണങ്ങാന്‍ കഴിയാതെ വന്നാല്‍ അരിക്കൊമ്പന്‍ തിരിച്ചു വരാനാണ് സാധ്യത. മറ്റ് ആനകള്‍ കൂട്ടത്തില്‍ കൂട്ടാതെ വന്നാലും അരിക്കൊമ്പന്‍ തിരിച്ചെത്താം.

Related posts:

Leave a Reply

Your email address will not be published.