അരിക്കൊമ്പന്‍ കുമളി ടൗണിന് സമീപമെത്തി മടങ്ങി

1 min read

അരിക്കൊമ്പന്‍ കുമളി ടൗണിന് സമീപമെത്തി മടങ്ങിയെന്ന് സിഗ്‌നല്‍, നിരീക്ഷിച്ച് വനംവകുപ്പ്

ചിന്നക്കനാലില്‍ നിന്നും മയക്കുവെടി വച്ച് പിടികൂടി പെരിയാര്‍ കടുവ സങ്കേതത്തില്‍ തുറന്നുവിട്ട കാട്ടാന അരിക്കൊമ്പന്‍ കുമളി ടൗണിന് സമീപമെത്തി മടങ്ങി. കുമളി ടൌണില്‍ നിന്നും ആകാശദൂര പ്രകാരം 6 കിലോമീറ്റര്‍ അകലെ വരെ ആനയെത്തിയെന്നാണ് സിഗ്‌നലുകളില്‍ നിന്നും വനംവകുപ്പിന് വ്യക്തമായത്. ഇന്നലെ രാത്രിയില്‍ ലഭിച്ച സിഗ്‌നല്‍ പ്രകാരമാണിത്. ഇതിനുശേഷം ആനയെ തുറന്നു വിട്ട മേദകാനം ഭാഗത്തേക്ക് തന്നെ അരിക്കൊമ്പന്‍ മടങ്ങി.

പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ ഇറക്കിവിട്ട അതേ സ്ഥലത്തേക്ക് കഴിഞ്ഞ ദിവസം തന്നെ അരിക്കൊമ്പന്‍ തിരിച്ചെത്തിയിരുന്നു. അരിക്കൊമ്പന്‍ പെരിയാറിലെ സീനിയര്‍ ഓട എന്ന ഭാഗത്തുള്ളതായി കണ്ടെത്തിയിരുന്നു. ആറു ദിവസം മുന്‍പാണ് ആന തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിന്റെ വനമേഖലയില്‍ പ്രവേശിച്ചത്. വനപാലകര്‍ക്കുവേണ്ടി നിര്‍മിച്ച ഷെഡ് ഞായറാഴ്ച അരിക്കൊമ്പന്‍ തകര്‍ത്തിരുന്നു. ഇവിടെ ഉണ്ടായിരുന്ന ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു.

Related posts:

Leave a Reply

Your email address will not be published.