എന്റെ കോലമല്ലെ അവര്‍ കത്തിച്ചുള്ളുവെന്ന് ആരിഫ് മുഹമ്മദ് ഖാന്‍
1 min read
സിപിഎമ്മുകാര്‍ കണ്ണൂരില്‍ കൊലപാതകങ്ങള്‍ നടത്തിയവരാണെന്നും തന്റെ കോലം കത്തിച്ചതില്‍ അദ്ഭുതമില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എസ്എഫ്‌ഐ അവരുടെ സംസ്‌കാരമാണ് കാണിക്കുന്നത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പിന്തുണയോടെയാണ് ഇതെല്ലാമെന്നും ഗവര്‍ണര്‍ പറഞ്ഞു. ആക്രമണം നടത്തിയവരെ മുഖ്യമന്ത്രി തന്നെ പിന്തുണയ്ക്കുകയാണ്. ഇത് മുഖ്യമന്ത്രിയുടെ പങ്കാണ് സൂചിപ്പിക്കുന്നത്. കണ്ണൂര്‍ ജില്ലയില്‍ ഒട്ടേറെ ആളുകളെ അവര്‍ കത്തിച്ചിട്ടുണ്ട്, കൊലപ്പെടുത്തിയിട്ടുണ്ട്. മറ്റ് സ്ഥലങ്ങളിലും അവര്‍ നിരവധിപ്പേരെ കൊലപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ എന്റെ കോലം കത്തിച്ചത് വലിയ കാര്യമല്ല’, അദ്ദേഹം പറഞ്ഞു. ‘ഇവര്‍ തുടര്‍ന്നുവരുന്ന ഫാസിസത്തെക്കുറിച്ച് കേരളത്തിലെ പ്രശസ്തനായ ഒരു എഴുത്തുകാരന്‍ അദ്ദേഹത്തിന്റെ നോവലില്‍ എഴുതിയിട്ടുണ്ട്. നിങ്ങളുടെ സ്വന്തം തോട്ടത്തിലെ തെങ്ങില്‍നിന്ന് തേങ്ങയിടാന്‍ പാര്‍ട്ടിയുടെ അനുവാദം ചോദിക്കണമെന്നാണ് അദ്ദേഹം എഴുതിയിയത്’, ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.