പ്രണവും ധ്യാനും ഒരുപോലെയോ? ധ്യാന്‍ പറയുന്നു.
1 min readമലയാളികള്‍ക്ക് പ്രിയപ്പെട്ട താരപുത്രന്മാരാണ് പ്രണവ് മോഹന്‍ലാലും ധ്യാന്‍ സ്രീനിവാസനും.
സിനിമയുടെ കാര്യത്തില്‍ താനും പ്രണവ് മോഹന്‍ലാലും ഒരുപോലെയാണെന്ന് ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നു. ആരോ നിര്‍ബന്ധിച്ചു കൊണ്ടുവന്നിരുത്തുന്നതുപോലെയാണ് സെറ്റില്‍ തങ്ങള്‍ രണ്ടുപേരുടെയും കാര്യം. എനിക്ക് അഭിനയത്തോട് വലിയ പാഷന്‍ ഇല്ല. ഞാനും അപ്പുവും അഭിനയിക്കുന്ന
സമയത്തുപോലും ഞങ്ങള്‍ ഭയങ്കര ഡിറ്റാച്ച്ഡ് ആണ് ആ സിനിമയുമായി. ഏട്ടന്‍ ഭയങ്കര ഇമോഷനല്‍ ആയാണ് ആ സിനിമയെ സമീപിക്കുന്നത്. ചില സീനൊക്കെ വരുമ്പോള്‍ ഏട്ടന്റെ കണ്ണ് നിറയുന്നതൊക്കെ കാണാം. പുതിയ ചിത്രമായ ചീനാ ട്രോഫിയുടെ പ്രമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിലായിരുന്നു ധ്യാനിന്റെ പ്രതികരണം. പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘വര്‍ഷങ്ങള്‍ക്ക് ശേഷം’. ചിത്രീകരണം പുരോഗമിക്കുന്ന സിനിമയില്‍ പ്രണവിനൊപ്പം ധ്യാന്‍ ശ്രീനിവാസന്‍, കല്യാണി പ്രിയദര്‍ശന്‍, നിവിന്‍ പോളി, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, നീരജ് മാധവ് എന്നിവരും എത്തുന്നു. നിവിന്‍ പോളി അതിഥി വേഷത്തിലാണെത്തുക.