വ്യാജ ഐ ഡി കാര്‍ഡ് കേസില്‍ ഒരു യൂത്ത് കോണ്‍ഗ്രസ്പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍
1 min readയൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ച കേസില്‍ ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍. പത്തനംതിട്ട സ്വദേശി വികാസ് കൃഷ്ണനെയാണ് ഒടുവിലായി കസ്റ്റഡിയിലെടുത്തിരിക്കന്നത്. ഇന്നലെ രാത്രിയാണ് വികാസ് കൃഷ്ണനെ അറസ്റ്റ് ചെയ്തത്. ഇതോടെ കസ്റ്റഡിയിലുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ എണ്ണം നാലായി.
കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ സെക്രട്ടറിയായ അഭി വിക്രം, ബിനില്‍, ഫെനി എന്നിവരെ കസ്റ്റഡിയിലെടുത്തിരുന്നു. കെ.എസ്.യു അടൂര്‍ മുന്‍ മണ്ഡലം പ്രസിഡന്റാണ് ഫെനി. ബിനില്‍ കെ.എസ്.യു ഏഴംകുളം മുന്‍ മണ്ഡലം പ്രസിഡന്റാണ്. അഭി വിക്രമിനെ പത്തനംതിട്ടയില്‍ നിന്നും മറ്റു രണ്ടുപേരെ തിരുവനന്തപുരത്തു നിന്നുമാണ് കസ്റ്റഡിയിലെടുത്തിരുന്നത്. വ്യാജ രേഖാ നിര്‍മാണം സ്ഥിരീകരിച്ചതായും പൊലീസ് വ്യക്തമാക്കി. ഇവരുടെ മൊബൈലുകളില്‍ നിന്നും ലാപ്ടോപ്പുകളില്‍ നിന്നും ഒട്ടേറെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ലഭിച്ചതായും സൂചനയുണ്ട്.
ReplyForward |