ദുരൂഹത നിറഞ്ഞ ‘വരാല്‍’, അനൂപ് മേനോന്റെ പൊളിറ്റിക്കല്‍ ത്രില്ലറിന്റെ ട്രെയിലര്‍
1 min read‘ട്വന്റി ട്വന്റി’ക്ക് ശേഷം അന്‍പതിലേറെ താരങ്ങളുമായി കണ്ണന്‍ അനൂപ് മേനോന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘വരാലി’ന്റെ ട്രെയിലര്‍ റിലീസായി. അനൂപ് മേനോന്‍, സണ്ണി വെയ്ന്‍, പ്രകാശ് രാജ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാക്കി കണ്ണന്‍ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം ‘വരാല്‍’ ഒക്ടോബര്‍ 14ന് തിയറ്ററുകളില്‍ റിലീസ് ചെയ്യും. വളരെ ദുരൂഹത നിറഞ്ഞ സിനിമയായിരിക്കും ‘വരാല്‍’ എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. കേരളക്കരയാകെ ചര്‍ച്ചചെയ്യുന്ന ഒരു സിനിമ തന്നെയാകും ‘വരാല്‍’.
പൊളിറ്റിക്കല്‍ ത്രില്ലറായ ‘വരാല്‍’ അനൂപ് മേനോന്റെ കരിയറിലെ തന്നെ വലിയതും മികച്ചതുമായ ചിത്രമായിരിക്കും.ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് അനൂപ് മേനോന്‍ തന്നെയാണ്. ഛായാഗ്രഹണം രവി ചന്ദ്രന്‍. ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ഗോപി സുന്ദറാണ്.
‘ട്രിവാന്‍ഡ്രം ലോഡ്!ജി’നു ശേഷം ടൈം ആഡ്!സ് എന്റര്‍ടെയ്!ന്‍!മെന്റിന്റെ ബാനറില്‍ പി എ സെബാസ്റ്റ്യനാണ് ചിത്രം നിര്‍മ്മിക്കുന്നത്. സണ്ണി വെയ്ന്‍, അനൂപ് മേനോന്‍, പ്രകാശ് രാജ് എന്നിവരെ കൂടാതെ സുരേഷ് കൃഷ്!ണ, ശങ്കര്‍ രാമകൃഷ്!ണന്‍, രഞ്ജി പണിക്കര്‍ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ബാദുഷയാണ് ചിത്രത്തിന്റെ പ്രൊജക്ട് ഡിസൈനര്‍. ദീപ സെബാസ്റ്റ്യനും കെ ആര്‍ പ്രകാശുമാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.
പ്രോജക്ട് കോഡിനേറ്റര്‍ അജിത് പെരുമ്പിള്ളി, എഡിറ്റിംഗ് അയൂബ് ഖാന്‍, വരികള്‍ അനൂപ് മേനോന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കെ ജെ വിനയന്‍, മേക്കപ്പ് സജി കൊരട്ടി, കലാസംവിധാനം സഹസ് ബാല, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, സൗണ്ട് ഡിസൈന്‍ അജിത് എ ജോര്‍ജ്ജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മോഹന്‍ അമൃത, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ഷെറിന്‍ സ്റ്റാന്‍ലി, പ്രൊഡക്ഷന്‍ മാനേജര്‍ അഭിലാഷ് അര്‍ജുനന്‍, ആക്ഷന്‍ മാഫിയ ശശി, റണ്‍ രവി, വിഎഫ്എക്‌സ് ജോര്‍ജ്ജ് ജോ അജിത്ത്, പിആര്‍ഒ സുനിത സുനില്‍, പി ശിവപ്രസാദ്, നിശ്ചലദൃശ്യങ്ങള്‍ ശാലു പേയാട്, ഡിസൈന്‍ ആന്റണി സ്റ്റീഫന്‍ എന്നിവരാണ് മറ്റ് പ്രവര്‍ത്തകര്‍.