അനിയത്തിപ്രാവ് വീണ്ടും കാണാൻ ഇഷ്ടമില്ലാത്ത പടം
1 min readഅനിയത്തിപ്രാവ് ഒരിക്കൽ കൂടി തനിക്ക് കാണാൻ പറ്റില്ലെന്ന് പറയുന്നു കുഞ്ചാക്കോ ബോബൻ. കാരണം അത്രയ്ക്ക് ബോറായിട്ടാണ് ചെയ്തു വച്ചിരിക്കുന്നത്. എന്റെ പ്രശ്‌നങ്ങൾ എന്തൊക്കെയാണെന്ന് എനിക്കു തന്നെയറിയാം. ക്ലൈമാക്‌സിൽ ശ്രീവിദ്യാമ്മയും ലളിതചേച്ചിയും സ്പാറിയതുകൊണ്ടാണ് ആ പടം അത്രയും നന്നായത്. അനിയത്തിപ്രാവ് ഇനി ചെയ്യുകയാണെങ്കിൽ മുഴുവൻ ഭാഗവും കറക്ട് ചെയ്യുമെന്നും പറയുന്നു ചാക്കോച്ചൻ. അതിന് രണ്ടാമതൊന്ന് ചിന്തിക്കേണ്ട ആവശ്യമില്ല. എക്‌സ്ട്രീം സിനിമകൾ ചെയ്യുന്ന ആളാണ് താൻ. നല്ല ഇമോഷണൽ ഫിലിംസ് ഇഷ്ടമാണ്. അതുപോലെ നോ ബ്രേയ്‌നേഴ്‌സും ഇഷ്ടമാണ്. കസ്തൂരിമാൻ, അഞ്ചാംപാതിര, ന്നാതാൻ കേസ് കൊട് തുടങ്ങിയ സിനിമകൾ പണ്ട് കണ്ട അതേ ഇഷ്ടത്തോടെ രസിച്ചിരുന്ന് വീണ്ടും കാണാൻ കഴിയുന്ന സിനിമകളാണ്.