ഒരു വ്യക്തിയുടെ മണ്ടത്തരങ്ങളിൽ പാർട്ടി ശ്രദ്ധ കേന്ദ്രീകരിക്കരുത് – അനിൽ ആന്റണി

1 min read

ന്യൂഡൽഹി : മാനനഷ്ടക്കേസിൽ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ എം.പി സ്ഥാനത്തു നിന്ന് അയോഗ്യനാക്കപ്പെട്ട രാഹുൽഗാന്ധിക്കെതിരെ വിമർശനവുമായി അനിൽ ആന്റണി. ഒരു വ്യക്തിയുടെ മണ്ടത്തരങ്ങളിൽ പാർട്ടി ശ്രദ്ധ കേന്ദ്രീകരിക്കരുതെന്നും രാജ്യത്തിന്റെ പ്രശ്നങ്ങളിൽ ശ്രദ്ധ ചെലുത്തണമെന്നും ഇല്ലെങ്കിൽ 2024ന് അപ്പുറത്തേക്ക്‌ കോൺഗ്രസ് നിലനിൽക്കില്ലെന്നും അനിൽ ആന്റണി ട്വീറ്റ് ചെയ്തു. 2017നു ശേഷമുള്ള കോൺഗ്രസിന്റെ സ്ഥിതി ഒരു കദനകഥയാണെന്നും അദ്ദേഹം പറഞ്ഞു. മുൻകേന്ദ്രമന്ത്രി എ.കെ.ആന്റണിയുടെ മകനും മുൻ കോൺഗ്രസ്‌ നേതാവുമാണ് അനിൽ ആന്റണി.
2019ൽ തെരഞ്ഞെടുപ്പ് പ്രസംഗത്തിനിടയിൽമോദി സമുദായത്തെ അപകീർത്തിപ്പെടുത്തി എന്ന കേസിൽ രാഹുലിന് സൂറത്ത്‌ കോടതി രണ്ടു വർഷം തടവു ശിക്ഷ വിധിച്ചിരുന്നു. ഇതിനെത്തുടർന്നാണ്‌ ലോക്സഭാ സെക്രട്ടറിയേറ്റ് അദ്ദേഹത്തെ അയോഗ്യനാക്കിയത്.

Related posts:

Leave a Reply

Your email address will not be published.