ഇന്ത്യയെ വിശ്വഗുരുവാക്കാനുള്ള പ്രധാനമന്ത്രിയുടെ സ്വപ്നത്തിന് പിന്നിൽ കേരളത്തിലെ യുവതയും അണിനിരക്കും : അനിൽ ആന്റണി
1 min readപ്രധാനമന്ത്രി നരേന്ദ്രമോദിയെ കെട്ടുവള്ളം സമ്മാനിച്ചാണ് സ്വീകരിച്ചത്
കൊച്ചി: രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ എന്നതുപോലെ കേരളത്തിലും യിവതീയുവാക്കൾ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിന്നിൽ അണിനിരക്കുമെന്ന് ബിജെപി നേതാവ് അനിൽ കെ ആന്റണി. കൊച്ചിയിൽ യുവം 2023 നോടനുബന്ധിച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയെ ഒരു വികസിത രാജ്യമാക്കി മാറ്റുക എന്നതാണ് പ്രധാനമന്ത്രിയുടെ സ്വപ്നം. ഇന്ത്യയെ വിശ്വഗുരുവാക്കാനുള്ള പ്രധാനമന്ത്രിയുടെ സ്വപ്നത്തിന് പിന്നിൽ കേരളത്തിലെ യുവതയും അണിനിരക്കും – അനിൽ ആന്റണി പറഞ്ഞ
ജനസമൂഹത്തെ ഇളക്കിമറിച്ച് കാൽനടയായി യുവം വേദിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ കെട്ടുവള്ളം സമ്മാനിച്ചാണ് സ്വീകരിച്ചത്. കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവദേക്കർ, വി.മുരളീധരൻ, യുവമോർച്ച ദേശീയ അദ്ധ്യക്ഷൻ തേജസ്വി സൂര്യ, യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽ കൃഷ്ണ, സുരേഷ് ഗോപി, നടൻ ഉണ്ണി മുകുന്ദൻ, നടിമാരായ അപർണ ബാലമുരളി, നവ്യനായർ തുടങ്ങിയവരും വേദിയിലുണ്ടായിരുന്നു.