ബാല കരാര്‍ ലംഘിക്കുകയാണെന്ന് അമൃത സുരേഷ്
1 min read
മകളെ കാണാന്‍ അനുവദിക്കുന്നില്ലെന്ന് നടന്‍ ബാലയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി അമൃത സുരേഷ്. ഫെയിസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് അമൃത ഈ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയത്. അഭിഭാഷകരായ രജനി, സുധീര്‍ എന്നിവരും അമൃതയ്ക്കൊപ്പമുണ്ടായിരുന്നു.
പരസ്പര സമ്മതത്തോടെ വിവാഹമോചനം നേടിയവരാണ് അമൃതയും ബാലയും. എന്നാല്‍ വിവാഹമോചനത്തിനുശേഷം ബാല നിരന്തരം അമൃതയെ തേജോവധം ചെയ്യുകയാണ്. ഇരുവരും ഒപ്പുവെച്ച കരാര്‍ ലംഘിക്കുകയാണ് ബാല. കോടതി വിധിപ്രകാരം മകള്‍ക്ക് 18 വയസ്സു തികയുന്നതുവരെ അമ്മയാണ് കുഞ്ഞിന്റെ രക്ഷിതാവ്. എല്ലാ മാസവും രണ്ടാം ശനിയാഴ്ച കോടതി പരിസരത്തുവെച്ച് ബാലയ്ക്ക് മകളെ കാണാന്‍ അനുവാദമുണ്ട്. പക്ഷേ വിവാഹമോചനം കഴിഞ്ഞ് ആദ്യ രണ്ടാം ശനിയാഴ്ച അമൃത മകളെയും കൊണ്ട് കോടതി വളപ്പില്‍ എത്തിയെങ്കിലും ബാല വന്നില്ല. വരാന്‍ പറ്റില്ലെന്ന് മുന്‍കൂട്ടി അറിയച്ചതുമില്ല. കോമ്പ്രമൈസ് പെറ്റീഷന്‍ അനുസരിച്ച് 25 ലക്ഷം രൂപയാണ് ബാല അമൃതയ്ക്ക് നല്‍കിയത്. മകളുടെ പേരില്‍ 15 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പോളിസിയാണുള്ളത്. അമൃതയുടെ അഭിഭാഷകര്‍ വ്യക്തമാക്കുന്നു. പോക്സോ കേസ് കൊടുത്തെന്ന ബാലയുടെ ആരോപണവും അമൃത നിഷേധിക്കുന്നു.