സുഡാനില്‍ നിന്ന് എല്ലാവരെയും നാട്ടിലെത്തിക്കും; മിലിട്ടറി അറ്റാഷെയുടെ വാക്കുകള്‍ വൈറലാകുന്നു
1 min readആരും ഭയപ്പെടേണ്ട… ഇവിടെ നിന്ന് പോകുന്ന അവസാനത്തെ ആള്‍ ഞാനായിരിക്കും.
ആഭ്യന്തര കലാപം നടക്കുന്ന സുഡാനിലെ എല്ലാ ഇന്ത്യക്കാരെയും സുരക്ഷിതമായി ഇന്ത്യയിലെത്തിക്കും. ഞാനുറപ്പു തരുന്നു. ഇവിടെ നിന്ന് പോകുന്ന അവസാനത്തെ ആള്‍ ഞാനായിരിക്കും.
സൗദി അറേബ്യയിലെ ഇന്ത്യയുടെ ഡിഫന്‍സ് അറ്റാഷെ കേണല്‍ ജി.എസ്.ഗ്രേവാളിന്റെ വാക്കുകളാണിത്. സുഡാനില്‍ പെട്ടുപോയ ഇന്ത്യക്കാര്‍ക്ക് അങ്ങേയറ്റം ആത്മിവിശ്വാസം നല്‍കുന്ന വാക്കുകളോട് ഹര്‍ഷാരവത്തോടെയും വന്ദേമാതരം വിളികളോടെയുമാണ് അവര്‍ പ്രതികരിച്ചത്.
പക്ഷേ നിങ്ങളെല്ലാവരും സഹകരിക്കണം. ഓപറേഷന്‍ കാവേരിയുടെ ഭാഗമായി എല്ലാ ഇന്ത്യക്കാരെയും ഒഴിപ്പിച്ചുകൊണ്ടുവരാനുള്ള ദൗത്യത്തില്‍ പല ഏജന്‍സികളും പ്രവര്‍ത്തിക്കുന്നുണ്ട്. നിങ്ങളവരുമായി സഹകരിക്കണം.
സുഡാനില്‍ നിന്ന് എല്ലാവരെയും സുരക്ഷിതരായി ഇന്ത്യയിലെത്തിക്കും. അവസാനത്തെ ആളെ വരെ രക്ഷിച്ച് നാട്ടിലെത്തിക്കുന്നതുവരെ ഞാനിവിടെ ഉണ്ടാകും. അദ്ദേഹം ഉറപ്പ് നല്‍കി. ആരും ഭയപ്പെടേണ്ട. നിങ്ങളെ നാട്ടിലെത്തിക്കാനായി ഷിപ്പുകളും വിമാനങ്ങളും നിരനിരയായി നില്‍പ്പുണ്ട്.
ആരും ഭയപ്പെടേണ്ട. ആദ്യം മുന്‍ഗണനാ ക്രമം തീരുമാനിക്കും. കുട്ടികളെയും സ്ത്രീകളെയും അസുഖ ബാധിതരെയും ആദ്യം കൊണ്ടുപോകും. ഒരു പക്ഷേ വെളളവും ഭക്ഷണവും കുറഞ്ഞ അളവിലേ കിട്ടൂ. എല്ലാം ഞങ്ങള്‍ പരിഹരിച്ചു തരും.
കേന്ദ്രവിദേശകാര്യമന്ത്രി വി.മുരളീധരന്റെ നേതൃത്വത്തിലാണ് ഇന്ത്യക്കാരെ സുഡാനില്‍ നിന്ന് ഒഴിപ്പിച്ചുകൊണ്ടുവരുന്നത്. ഇന്ത്യക്കാരെയും വഹിച്ചുള്ള ആദ്യ വിമാനം ബുധനാഴ്ച രാത്രിയോടെ ഡല്‍ഹിയിലെത്തിയിരുന്നു. വന്ദേമാതരം, ഭാരത് മാതാകീജയ് വിളികളോടെയാണ് അവര്‍ മാതൃഭൂമിയിലേക്ക് കാല്‍കുത്തിയത്.