സംസ്ഥാനത്തെ മുഴുവൻ ബസുകളും സിസിടിവി നിരീക്ഷണത്തിലേക്ക്

1 min read

കൊച്ചി : ഈ മാസം 28നു മുൻപ് സംസ്ഥാനത്തെ മുഴുവൻ ബസുകളിലും സിസിടിവി ക്യാമറ വയ്ക്കണമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു നിർദ്ദേശിച്ചു. ബസിന്റെ അകവും പുറവും കാണാനാകുംവിധം രണ്ടു ക്യാമറകൾ ഘടിപ്പിക്കണം. ഒരു ക്യാമറയ്ക്ക് 4000 രൂപയാണ് കണക്കാക്കിയിരിക്കുന്നത്. സംസ്ഥാനത്ത് സർവീസ് നടത്തുന്ന 7686 ബസുകളുണ്ട്. ഇവയിൽ ക്യാമറ ഘടിപ്പിക്കുന്നതിന്റെ പകുതി ചെലവ്‌ റോഡ്സു രക്ഷാ അതോറിറ്റി വഹിക്കും. കെഎസ്ആർടിസി ബസുകൾക്ക് മുഴുവൻ തുകയും നൽകും.
ഓരോ ബസും നിയമപരമായാണോ പ്രവർത്തിക്കുന്നത് എന്ന് നിരന്തരം പരിശോധിക്കാൻ ഓരോ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തും. നിയമലംഘനമുണ്ടായാൽ ആ ബസിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ കൂടി ഉത്തരവാദിയായിരിക്കും. ഡ്രൈവറുടെ ലൈസൻസ് സംബന്ധിച്ച വിവരങ്ങൾ ബസുടമ മുൻകൂട്ടി ആർടി ഓഫീസിൽ അറിയിക്കണം. ലൈസൻസില്ലാത്ത ഡ്രൈവർമാർ ഓടിക്കുന്ന ബസുകളുടെ ഫിറ്റ്‌നെസും പെർമിറ്റും റദ്ദാക്കും.
സ്വകാര്യബസുകളുടെ നിയമലംഘനവും അപകടങ്ങളും വർധിച്ച സാഹചര്യത്തിൽ ഗതാഗതമന്ത്രി വിളിച്ചുചേർത്തയോഗത്തിലാണ് തീരുമാനം. ബസുകളുടെ മരണപ്പാച്ചിലിനെ കഴിഞ്ഞ ദിവസം ഹൈക്കോടതി നിശിതമായി വിമർശിച്ചിരുന്നു. ബസ് ജീവനക്കാർക്ക് ആറുമാസത്തിലൊരിക്കൽറോഡ് സുരക്ഷാബോധവൽക്കരണ ക്ലാസ് നൽകാനും ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഏർപ്പെടുത്താനും തീരുമാനിച്ചു.

Related posts:

Leave a Reply

Your email address will not be published.