മാപ്പിള ലഹളയുടെ ചരിത്രം പറയുന്ന സിനിമയുമായി അലി അക്ബര്‍
1 min readവിവേക് അഗ്‌നിഹോത്രിയുടെ കാശ്മീര്‍ ഫയല്‍സിന് ശേഷം സമാനമായ സവിശേഷതകളോട് കൂടിയ മറ്റൊരു ചിത്രം കൂടി പുറത്തുവരികയാണ്.
1921 ലെ വര്‍ഗീയ ലഹളയുടെ കഥ പറയുന്ന അലി അക്ബര്‍ അഥവാ രാമസിംഹന്‍ അബൂബക്കറിന്റെ 1921 പുഴമുതല്‍ പുഴവരെ മാര്‍ച്ച് 3 ന് തിയറ്ററുകളിലെത്തും. ക്രൗഡ് ഫണ്ടിംഗ് വഴി നിര്‍മ്മിച്ച സിനിമയെന്ന പ്രത്യേകതയും ഇതിനുണ്ട്. കാശ്മീര്‍ ഫയല്‍സ് 198990 കളില്‍ കാശ്മീരിലെ ഭീകരരുടെ ആക്രമണത്തെ തുടര്‍ന്ന് കൊലചെയ്യപ്പെടുകയും പലായനം ചെയ്യേണ്ടിവരികയും ചെയ്ത കാശ്മീരി പണ്ഡിറ്റുകളുടെ കഥന കഥയാണെങ്കില്‍ പുഴ മുതല്‍ പുഴവരെ 1921ലെ മാപ്പിള ലഹളക്കാലത്ത് ക്രൂരമായി കൊലചെയ്യപ്പെടുകയും മതം മാറ്റപ്പെടുകയും മറ്റ് ജില്ലകളിലേക്ക് പലായനം ചെയ്യപ്പെടേണ്ടിവരികയും ചെയ്ത മലബാറിലെ ഹിന്ദുക്കളുടെ വേദനയുടെ കഥയാണ്. രണ്ട് സിനിമകളും ചരിത്രപശ്ചാത്തലങ്ങളിലാണ് നിര്‍മ്മിക്കപ്പെടുന്നത്. ലോകത്തേത് മൂലയില്‍ ന്ടന്ന മനുഷ്യാവകാശ ലംഘനങ്ങളും വളരെയേറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഇന്ത്യയില്‍ 1989ല്‍ ഒരു ജനത മുഴുവന്‍ സ്വന്തം രാജ്യത്ത് അഭയാര്‍ത്ഥികളായി മാറേണ്ടി വന്നപ്പോള്‍ പല പരിഗണനകളാലും അതാരാലും ശ്രദ്ധിക്കപ്പെടാതെ പോയി. അവരുടെ മനുഷ്യാവകാശങ്ങള്‍ക്ക് പുല്ലുവിലയാണ് അന്ന് ഭരണാധികാരികള്‍ കല്പിച്ചത്.
സമാനമായ സാഹചര്യത്തിലാണ് പുഴ മുതല്‍ പുഴ വരെ നിര്‍മ്മിക്കപ്പെട്ടത്.
മലബാര്‍ കലാപത്തെ സ്വാതന്ത്ര്യസമരമാക്കി ചിത്രീകരിക്കാന്‍ വെമ്പുന്നവര്‍ ബോധപൂര്‍വം മറച്ചുവച്ച ക്രൂരതകളാണ് രാമസിംഹന്‍ ഈ സിനിമയിലുടെ പുറത്തുകൊണ്ടുവരുന്നത്. മതം മാറുക, കൊല്ലപ്പെടുക, ഓടി രക്ഷപ്പെടുക ഇതിലൊന്നുമാത്രമായിരുന്ന കശ്മീരിലെ ഹിന്ദുക്കളുടെ മുമ്പാകെയുണ്ടായിരുന്നതെങ്കില്‍ 1921 ല്‍ മതം മാറാന്‍ വിസമ്മതിച്ച നൂറുകണക്കിന് ഹിന്ദുക്കള്‍ കൊലചെയ്യപ്പെട്ടു. നിര്‍ബന്ധിത മതം മാറ്റത്തിന് വിധേയരായി. പിന്നീട് കേരള മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസിന്റെ കുടുംബത്തിനുപോലും തിരുവിതാംകൂറിലേക്ക് പലായനം ചെയ്യേണ്ടിവന്നു. എന്നാല്‍ മലബാറിലെ ഹിന്ദുക്കളോടുള്ള ക്രൂരതകളുടെ ആള്‍രൂപമായ വാരിയന്‍ കുന്നനെ സ്വാതന്ത്ര്യസമരസേനാനിയാക്കാനുള്ള നീക്കമാണ് അധികാര വൃന്ദങ്ങളില്‍ നടന്നത്. എല്ലാ വിധ രാഷ്ട്രീയ ഇടപെടലുകളും ഇതിനായി നടന്നു.
നൂറുകണക്കിന് പേരെ കശാപ്പു ചെയ്ത, മതം മാറ്റിയ, അടിച്ചോടിച്ച, സ്വത്തുക്കള്‍ കയ്യേറിയ ഭീകരതയെ ന്യായീകരിക്കാനായി പ്ൃഥി്വരാജിനെ കൂടി ഉള്‍പ്പെടുത്തി സിനിമയെടുക്കുന്നു എന്നു വന്നപ്പോഴാണ് 1921ലെ കലാപത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ ചിത്രീകരിക്കുന്ന സിനിമയെടുക്കാന്‍ രാമസിംഹന്‍ മുന്നോട്ട് വന്നത്. സ്വാതന്ത്ര്യ സമരകാലത്ത് ബാലഗംഗാധര തിലകനെ പോലുള്ളവര്‍ സ്വാതന്ത്ര്യ പോരാട്ടത്തിനായുള്ള കലാരൂപങ്ങള്‍ക്കായി ക്രൗഡ് ഫണ്ടിംഗ് വഴി പണം ശേഖരിച്ചിരുന്നു. 1921 പുഴ മുതല്‍ പുഴ വരെ ചിത്രീകരിക്കാനായി 1.8 കോടി രൂപയാണ് ക്രൗഡ് ഫണ്ടിംഗിലൂടെ അലി അക്ബര്‍ ശേഖരിച്ചത്..
ചരിത്ര സത്യം തേടിച്ചെല്ലുകയും അത് വിളിച്ചുപറയുകയും ചെയ്തപ്പോള്‍ രാമസിംഹനെ നിരുത്സാഹപ്പെടത്താന്‍ പലരും ശ്രമിച്ചു. സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ ആക്ഷേപിച്ചു. ഇതൊന്നും അലി അക്ബര്‍ രാമസിംഹനെ തെല്ലും കുലുക്കിയില്ല. പിന്നെ വേദന തോന്നിയത് സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡിലെ കേരളത്തിലെ ഉദ്യോഗസ്ഥര്‍ അംഗീകാരം നല്‍കാതിരുന്നപ്പോഴാണ്. ഒരു വര്‍ഷം നീണ്ട നിയമപോരാട്ടത്തിലൂടെ അതും അദ്ദേഹം മറികടന്നു.
സിനിമയുടെ തിരക്കഥ, സംവിധാനം, ഗാനരചന എഡിറ്റിംഗ് ഇവയെല്ലാം നിര്‍വഹിച്ചിരിക്കുന്നത് രാമസിംഹനാണ്. തലൈവാസല്‍ വിജയ്, ജോയ് മാത്യ്ു. ആര്‍.എല്‍.വി രാമകൃഷ്ണന്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നത്.