എയർബസിൽ നിന്ന് 250 വിമാനം വാങ്ങാൻ എയർ ഇന്ത്യ

1 min read

ന്യൂഡൽഹി :ലോകത്തിലെ ഏറ്റവും വലിയ വിമാന കരാറിൽ ഒപ്പിട്ട് എയർ ഇന്ത്യ. ഫ്രാൻസിന്റെ എയർബസിൽ നിന്ന് 250 വിമാനങ്ങൾ വാങ്ങാൻ കരാർ ഒപ്പു വെച്ചതായി ടാറ്റ സൺസ് ചെയർമാൻ എൻ.ചന്ദ്രശേഖരൻ അറിയിച്ചു. 40 വൈഡ്‌ബോഡി വിമാനങ്ങളും 210 നാരോ വിമാനങ്ങളും വാങ്ങും. വൈഡ്‌ബോഡി വിമാനങ്ങൾ എ350 വിഭാഗത്തിലുള്ളതാണ്. ഇവ ദീർഘദൂര ഫ്‌ളൈറ്റുകൾക്കായി ഉപയോഗിക്കും. നാരോബോഡി വിമാനങ്ങളിൽ 140 എ320 വിമാനങ്ങളും 70 എ321 നിയോ വിമാനങ്ങളും ഉൾപ്പെടുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ, രത്തൻ ടാറ്റ എന്നിവർ പങ്കെടുത്ത വീഡിയോ കോൺഫറൻസിലാണ് കരാർ പ്രഖ്യാപിച്ചത്. കേന്ദ്രമന്ത്രിമാരായ ജ്യോതിരാദിത്യ സിന്ധ്യ, പീയുഷ്‌ഗോയൽ, ടാറ്റ സൺസ് ചെയർമാൻ എൻ.ചന്ദ്രശേഖരൻ തുടങ്ങിയവരും പങ്കെടുത്തു. ‘പുതുചരിത്രം കുറിക്കാനുള്ള എയർ ഇന്ത്യയുടെ ഉദ്യമത്തിനു സഹയിക്കുകയെന്ന ചരിത്രനിമിഷമാണിത്’ എന്നായിരുന്നു എയർബസ് സിഇഒ ഗ്വില്വാമെ ഫോറി വിശേഷിപ്പിച്ചത്. 100 ബില്യൻ ഡോളറിലേറെയാണ് ചെലവ്.
ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള സൗഹൃദത്തിലെ നാഴികക്കല്ലാണ് കരാറെന്ന് മക്രോ പറഞ്ഞു. വ്യോമയാന മേഖലയിൽ ലോകത്ത് മൂന്നാം സ്ഥാനത്താണ് ഇന്ത്യയെന്നും അടുത്ത 15 വർഷത്തിനുള്ളിൽ 2500 വിമാനങ്ങൾ ആവശ്യമാണെന്നും മോദി വ്യക്തമാക്കി.
2022 ജനുവരിയിൽ 18,000 കോടി രൂപയ്ക്കാണ് എയർഇന്ത്യ ടാറ്റ ഗ്രൂപ്പ് ഏടെടുത്തത്. എയർബസിൽ നിന്നുള്ള 250 വിമാനങ്ങൾക്കു പുറമേ, ബോയിങ്ങിൽ നിന്ന് 220 വിമാനങ്ങളും എയർ ഇന്ത്യ വാങ്ങുന്നുണ്ട്.

Related posts:

Leave a Reply

Your email address will not be published.