സര്‍ജറി അനുഭവം പങ്കുവച്ച് അഹാന കൃഷ്ണ
1 min readലേസര്‍ വിഷന്‍ കറക്ഷന്‍ സര്‍ജറി നടത്തിയ അനുഭവം പങ്കുവച്ച് നടി അഹാന കൃഷ്ണ. കണ്ണടയും പിന്നെ കോണ്‍ടാക്റ്റ് ലെന്‍സുമായി 16 വര്‍ഷത്തെ യാത്രയോട് ഔദ്യോഗികമായി വിട പറഞ്ഞ സന്തോഷമാണ് അഹാന പങ്കുവയ്ക്കുന്നത്. ഇത്രയും വര്‍ഷത്തിനിടയിലുള്ള തന്റെ കാഴ്ചയിലെ വ്യത്യാസങ്ങളും സര്‍ജറിയെക്കുറിച്ചുള്ള അനുഭവങ്ങളും അഹാന വിഡിയോയില്‍ വിശദീകരിക്കുന്നു.
സ്‌മൈല്‍ എന്ന ലേസര്‍ വിഷന്‍ കറക്ഷന്‍ സര്‍ജറിക്കാണ് അഹാന വിധേയമായത്. സര്‍ജറിക്കു പോകുന്നതും അതിന്റെ അനുഭവങ്ങളും തന്റെ യൂട്യൂബ് ചാനലിലൂടെ നടി പങ്കുവയ്ക്കുന്നുണ്ട്.
നടന്‍ കൃഷ്ണ കുമാറിന്റെയും ഭാര്യ സിന്ധു കൃഷ്ണയുടെയും നാല് പെണ്‍മക്കളില്‍ മൂത്തവളായാണ് അഹാന കൃഷ്ണ. 2014ല്‍ രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന അഭിനയരംഗത്തേക്ക് വന്നത്. ശേഷം അല്‍ത്താഫിന്റെ സംവിധാനത്തില്‍ നിവിന്‍ പോളിയുടെ നായികയായി ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയില്‍ അഭിനയിച്ചു.
2019ല്‍ റൊമാന്റിക് ഡ്രാമയായ ലൂക്ക എന്ന ചിത്രത്തില്‍ ടൊവിനോയുടെ നായികയി. ശേഷം ശങ്കര്‍ രാമകൃഷ്ണന്റെ പതിനേട്ടം പടിയില്‍ അഹാന ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു.