അപ്പോള്‍ വീണയുടേത് മാസപ്പടി തന്നെ, അല്ലെങ്കില്‍ പിന്നെയെന്തിന് കര്‍ത്തായ്ക്ക് സ്ഥലം നല്‍കണം

1 min read

കരിമണല്‍ കര്‍ത്തായ്ക്ക് 51 ഏക്കര്‍ ഇളവിനായി വീണ്ടും ശുപാര്‍ശ

കേരളത്തില്‍ ഭൂപരിഷ്‌കരണം നടപ്പാക്കി എന്നവകാശപ്പെടുന്നത്  ഇടതുപക്ഷമാണ്. കുറച്ചുകൂടി പറഞ്ഞാല്‍ സി.പി.ഐയ്ക്കാണ് കൂടുതല്‍ അവകാശം. എന്നാല്‍  അതിന്റെ മേനി നടിക്കുക എപ്പോഴും സി.പി.എമ്മാണ്. കര്‍ഷകനും കുടിയാനും ഭൂമി കിട്ടിയെങ്കിലും കര്‍ഷകത്തൊഴിലാളിയുടെ സ്ഥിതി തഥൈവ.
 ഏതായാലും ഭൂപരിഷ്‌കരണ നിയമങ്ങളില്‍ പലയിടത്തും പലകാലത്തായി ഇളവുകള്‍ അനുവദിക്കാന്‍ വകുപ്പുകളുണ്ടാക്കിയിട്ടുണ്ട്.

 ആവശ്യം വരുമ്പോള്‍ നിവര്‍ത്തിച്ചുകൊടുക്കാനാണിത്. അതായത് നമ്മുടെ കരിമണല്‍ കര്‍ത്തായെപ്പോലുള്ളവര്‍ക്ക് കൊടുക്കാന്‍. അതിരിക്കട്ടെ, നമ്മുടെ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനും അവരുടെ എക്‌സാലോജിക്ക് കമ്പനിയും കരിമണല്‍ കര്‍ത്തായില്‍ നിന്ന് 1.72 കോടി മാസപ്പടിയായി വാങ്ങിയ കാര്യം ആദായ നികുതി വകുപ്പിന്റെ റിപ്പോര്‍ട്ട് വന്നപ്പോഴാണ് നമ്മളറിഞ്ഞത്. അത് മാസപ്പടിയല്ലെന്നായിരുന്നു നമ്മുടെ എ.കെ.ബാലന്‍ സഖാവിന്റെ വാദം. മാസപ്പടിയായിരുന്നെങ്കില്‍ ബാലന്‍ സഖാവിനോട് പറഞ്ഞേ കൊടുക്കുമായിരുന്നുള്ളൂ. ഇവിടെ അതുണ്ടായില്ല. അതുകൊണ്ടാണ് ബാലന്‍ സഖാവ് മാസപ്പടിയല്ല, മാസപ്പടിയല്ല എന്നുറപ്പിച്ച് പറയുന്നത്.

 നമ്മുടെ കരിമണല്‍ കര്‍ത്തായുടെ കമ്പനിക്ക് ഭൂപരിഷ്‌കരണ നിയമത്തിലെ വ്യവസ്ഥകള്‍ മറികടന്ന്  കോടികള്‍ വിലയുന്ന ഭൂമി കൈവശം വയ്ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന നീക്കം രണ്ടാമതും സി.പി.ഐ പരാജയപ്പെടുത്തിയതായാണ് മനോരമ രേഖാസഹിതം പറയുന്നത്. ഇതിനായുള്ള അപേക്ഷ കഴിഞ്ഞ മന്ത്രിസഭാ കാലത്ത് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖനും അന്നത്തെ റവന്യൂ അഡി.ചീഫ് സെക്രട്ടറി ജയതിലകും തള്ളിക്കളഞ്ഞിരുന്നു.  എന്നാല്‍ രണ്ടാം പിണറായി  സര്‍ക്കാര്‍ വന്നപ്പോള്‍ വീണ്ടും അപേക്ഷ കൊണ്ടുവന്നത്രെ. കരിമണല്‍ കര്‍ത്തയുടെ സി.എം.ആര്‍.എല്‍ കമ്പനി രൂപീകരിച്ച കേരള റെയര്‍ എര്‍ത്ത്്‌സ് ആന്‍ഡ് മിനറല്‍ ലിമിറ്റഡിന്  51 ഏക്കര്‍ കൈവശം വയ്ക്കാന്‍ ഇളവ് അനുവദിക്കണമെന്ന് നേരത്തെ കമ്പനി ആ
വശ്യപ്പെട്ടിരുന്നു.  കരിമണല്‍ ഖനനം. പൊതുമേഖലയില്‍ മാത്രമേ പാടുള്ളൂ വെന്ന് കേന്ദ്രനിയമത്തില്‍ ഭേദഗതി വന്നതോടെയാണ്  കരിമണല്‍ വ്യവസായ കോംപ്ലക്‌സ് നിര്‍മ്മിക്കുന്നതിനായി വാങ്ങിയ സ്ഥലത്തിന് ഇളവിന്റെ ആവശ്യകത വന്നത്. .  തുടര്‍ന്നാണ്  ഈ ഭൂമിക്ക് ഇളവ് വേണം  എന്ന അപേക്ഷയുമായി കര്‍ത്താ വന്നത്. 75 കോടി രൂപയെങ്കിലും വിലവരുന്ന സ്ഥലമാണിത്.  കരിമണല്‍ വ്യവസായ കോംപ്ലക്‌സ് സ്ഥാപിക്കുന്നതിന്മ് കമ്പനി തൃക്കുന്നപ്പുഴയില്‍ 51 ഏക്കര്‍ സ്ഥലം വാങ്ങിയത്.  ഈ സ്ഥലത്തിന് ഇളവിനായി 2019 മെയ് മാസത്തില്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു. 2021 മെയില്‍ റവന്യൂ വകുപ്പ് അപേക്ഷ നിരസിച്ചു. കഴിഞ്ഞ മന്ത്രിസഭാ കാലത്ത് റവന്യൂ വകുപ്പ് തള്ളിയ അപേക്ഷയുമായി അവര്‍ സമീപിച്ചത് വ്യവസായ വകുപ്പുമന്ത്രി, ആരെ, വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിനെ.  അതേ തുടര്‍ന്ന് ജില്ലാതല സമിതി ഇളവ് അനുവദിക്കാന്‍ ശുപാര്‍ശ ചെയതു. എന്നാല്‍ വീണ്ടും റവന്യൂ വകുപ്പ് അപേക്ഷയ്ക്ക് തടയിടുകയായിരുന്നുവെന്നാണ് മനോരമ പറയുന്നത്.
 വീണയ്ക്ക് കിട്ടിയത് ചെയ്ത ജോലി പ്രതിഫലമല്ല മാസപ്പടി തന്നെയാണെന്നതിന് ഇനി വേറെ തെളിവ് വേണോ 

ReplyForward

Related posts:

Leave a Reply

Your email address will not be published.