വരനെ വെളിപ്പെടുത്തി നടി സുരഭി സന്തോഷ്…
1 min read
കുട്ടനാടന്‍ മാര്‍പാപ്പ എന്ന ചിത്രത്തിലൂടെ ജനശ്രദ്ധ നേടിയ താരമാണ് സുരഭി സന്തോഷ്. നടി എന്നതിലുപരി ക്ലാസിക്കല്‍ ഡാന്‍സറും അഭിഭാഷകയുമാണ് സുരഭി. രണ്ടു ദിവസം മുന്‍പ് താരം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ഒരു പോസ്റ്റ് ആരാധകരെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. എല്ലായിപ്പോഴും എന്റേതുമാത്രം എന്ന തലക്കെട്ടോടെ ഒരു യുവാവിനൊപ്പമുള്ള ചിത്രം പങ്കുവച്ചെങ്കിലും കൂടുതലൊന്നും വെളിപ്പെടുത്തിയിരുന്നില്ല.
വിവാഹനിശ്ചയം വളരെ നാള്‍ മുന്‍പു കഴിഞ്ഞുവെന്നും ഇപ്പോഴാണ് തുറന്നു പറയാനുള്ള സമയമെത്തിയതെന്നും സുരഭി പറയുന്നു. പ്രണവ് ചന്ദ്രന്‍ എന്ന ഗായകനാണ് എന്റെ പ്രതിശ്രുത വരന്‍. വീട്ടുകാര്‍ നിശ്ചയിച്ച് ഉറപ്പിച്ച വിവാഹമാണ്. ബോളിവുഡ് ഗായകനാണ് പ്രണവ് മാര്‍ച്ചിലാണ് ഞങ്ങള്‍ ആദ്യം കണ്ടുമുട്ടിയത്. വിവാഹനിശ്ചയം കഴിഞ്ഞിട്ട് കുറച്ചുനാളായി. വീട്ടുകാരുടെ നിര്‍ബന്ധത്തില്‍ ആയിരുന്നു അന്ന് അത് നടത്തിയത്. പിന്നീട് ഞങ്ങള്‍ക്ക് തമ്മില്‍ മനസ്സിലാക്കാന്‍ കുറച്ചു സമയം വേണമെന്നു തോന്നി. അതുകൊണ്ടാണ് വിവാഹനിശ്ചയം കഴിഞ്ഞതിന്റെ സൂചന ഇതുവരെ എവിടെയും നല്‍കാത്തത്തത്. താരം പറഞ്ഞു. മാര്‍ച്ച് 25ന് തിരുവനന്തപുരം കോവളത്ത് വച്ചായിരിക്കും ചടങ്ങുകള്‍. …