നാല് തവണ വിവാഹിതയായി നടി മാധവി

1 min read

നടി മാധവിയുടെ ആഡംബര ജീവിതം അമ്പരപ്പിക്കുന്നത്

ഒരു വടക്കൻ വീരഗാഥയിലെ ഉണ്ണിയാർച്ചയെയും ആകാശദൂതിലെ ആനിയെയും അനശ്വരമാക്കിയ മാധവി മലയാള സിനിമയിലെ മറക്കാനാവാത്ത മുഖങ്ങളിൽ ഒന്നാണ്…  മലയാളത്തിനു പുറമേ തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലായി 300 നടുത്ത് സിനിമകളിൽ അഭിനയിച്ചു  മാധവി… വിവാഹത്തെ തുടർന്ന് സിനിമയോട് വിട പറഞ്ഞ താരം സകുടുംബം അമേരിക്കയിലാണ് താമസം… ഭർത്താവ് റാൾഫ് ശർമ്മ, 3 മക്കൾ…

മാധവിയുടെ ജീവിതത്തെക്കുറിച്ചറിഞ്ഞാൽ ആരും അമ്പരന്നു പോകും… ആഡംബര ജീവിതമാണ് മാധവി നയിക്കുന്നത്… 44 ഏക്കറിൽ കൊട്ടാര സദൃശമായ  വീട്.  വിമാനം പറത്താനുള്ള ലൈസൻസ് … ഭർത്താവിന് സ്വന്തമായി വിമാനവുമുണ്ട്.  കോടികളുടെ ആസ്തി…

സൗന്ദര്യം മാത്രമല്ല, വിടർന്ന കണ്ണുകളും മാധവിയെ ശ്രദ്ധേയയാക്കി. കണ്ണ് കൊണ്ടാണ് മാധവി അഭിനയിച്ചിരുന്നതെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു…  വടക്കൻ വീരഗാഥയിലെ ഉണ്ണിയാർച്ചയാകാൻ എത്രയോ നായികമാരെ കണ്ടു അണിയറ പ്രവർത്തകർ… മുലക്കച്ചകെട്ടി അഭിനയിക്കണമെന്നു പറഞ്ഞപ്പോൾ എല്ലാവരും പിൻമാറി… ഒടുവിലാണ് അന്വേഷണം മാധവിയിൽ എത്തുന്നത്.. തെരഞ്ഞെടുപ്പ് തെറ്റിയില്ല..  ഉണ്ണിയാർച്ചയായി നിറഞ്ഞാടി മാധവി. ചന്തു വീണു പോയത് വെറുതെയല്ല എന്ന് ആരും പറയും…

ആകാശദൂതിലെ നായികയെത്തേടിയും കുറേയലഞ്ഞു ഡെന്നീസ് ജോസഫും സിബി മലയിലും…

 4 മക്കളുടെ അമ്മയാണ് ആനി . ആരും ആ വേഷം ചെയ്യാൻ തയ്യാറായില്ല… പക്ഷേ മാധവി തയ്യാറായി… സിനിമ സൂപ്പർ ഹിറ്റാവുകയും ചെയ്തു… ഈ രണ്ടു സിനിമകൾ മാത്രം മതി മലയാളികൾക്ക് മാധവിയെ ഓർക്കാൻ.. ആയിരം നാവുള്ള അനന്തൻ ആണ് മാധവി അവസാനമായി അഭിനയിച്ച സിനിമ… ഈ സിനിമ റിലീസ് ചെയ്ത അതേ വർഷത്തിലായിരുന്നു മാധവിയുടെ വിവാഹവും… 

4 തവണയാണ് മാധവി വിവാഹിതയായത്.  ബിസിനസുകാരനാ റാൽഫ് ശർമ്മയാണ് മാധവിയുടെ ഭർത്താവ്… പാതി ഇന്ത്യനും പാതി ജർമ്മനും… സ്വാമി രാമയുടെ ഭക്തരായിരുന്നു ഇരുവരും .. സ്വാമിയുടെ ഉപദേശപ്രകാരമായിരുന്നു വിവാഹവും..  അമേരിക്കയിൽ വെച്ചായിരുന്നു ആദ്യ വിവാഹം.. പിന്നീട് അവിടെത്തന്നെയുള്ള അമ്പത്തിൽ വച്ച് താലി ചാർത്തി… 

പിന്നീടാണ് അച്ഛനും അമ്മയും തങ്ങളുടെ ആഗ്രഹത്തെക്കുറിച്ച് മാധവിയോട് പറയുന്നത്. മകളുടെ വിവാഹം തിരുപ്പതിയിൽ വെച്ച് നടത്താനായിരുന്നു അവർക്കിഷ്ടം. അങ്ങനെ അച്ഛനമ്മമാരുടെ ആഗ്രഹപ്രകാരം തിരുപ്പതിയിൽ വെച്ച് മൂന്നാമതും വിവാഹിതയായി മാധവി… റാൽഫിന്റെ ആഗ്രഹപ്രകാരം ഗുരുവിന്റെ ആശ്രമത്തിൽ വെച്ച് നാലാമത്തെ വിവാഹച്ചടങ്ങ്..

സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയാണെങ്കിലും സമൂഹ മാധ്യമങ്ങളിൽ സജീവമാണ് മാധവി… തന്റെ സന്തോഷങ്ങളും കുടുംബത്തെക്കുറിച്ചുള്ള വിവരങ്ങളും ആരാധകരുമായി പങ്കു വെക്കാറുണ്ട് താരം… മാധവിയുടെ കുടുംബ വിശേഷങ്ങളെല്ലാം ആരാധകർക്ക് കാണാപ്പാഠം.

ReplyForward

Related posts:

Leave a Reply

Your email address will not be published.