നടന്‍ വിജയകാന്തിന്റെ ആരോഗ്യനില തൃപ്തികരമല്ല
1 min readചെന്നൈ: രാഷ്ട്രീയ നേതാവും നടനുമായ വിജയകാന്തിന്റെ ആരോഗ്യനില തൃപ്തികരം അല്ലെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ആണ് അദ്ദേഹം ഇപ്പോഴുള്ളത്. വിജയകാന്തിന് ശ്വാസകോശ ബുദ്ധിമുട്ടികള്‍ തുടരുകയാണെന്നും രണ്ടഴ്ച കൂടി ആശുപത്രിയില്‍ തുടരേണ്ടി വരുമെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു.
നവംബര്‍ ഇരുപതിനാണ് വിജയകാന്ത് ആശുപത്രിയില്‍ ചികിത്സയില്‍ ആണെന്ന വിവരം പുറത്തുവരുന്നത്. അന്ന് വിജയകാന്ത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലവില്‍ ആശുപത്രിയില്‍ കഴിയുന്നത് എന്ന റിപ്പോര്‍ട്ട് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ഡിഎംഡികെ തള്ളിയിരുന്നു. വൈകാതെ ഡിസ്ചാര്‍ജ് ചെയ്യുമെന്നും അറിയിച്ചിരുന്നതാണ്.