പിറന്നാള്‍ ദുല്‍ഖറിനും വൈറലായത് മമ്മൂട്ടിയും

1 min read

ദുല്‍ഖര്‍ സല്‍മാന്റെ പിറന്നാളിന് ആരാധക ഹൃദയം കവര്‍ന്ന് മമ്മൂട്ടി

ദുല്‍ഖര്‍ സല്‍മാന്റെ പിറന്നാളിന് ആരാധക ഹൃദയം കവര്‍ന്ന് മമ്മൂട്ടിയുടെ സ്‌റ്റൈലന്‍ ചിത്രങ്ങള്‍. മകന്റെ നാല്‍പതാം പിറന്നാളിന് പുതിയ സ്‌റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോയാണ് മമ്മൂട്ടി സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. ലോക പ്രകൃതി സംരക്ഷണ ദിനമായ ഇന്ന് പ്രകൃതി സംരക്ഷിക്കുന്നതിനെക്കുറിച്ചുള്ള അവബോധം ആരാധകരില്‍ സൃഷ്ടിക്കാനാണ് ഹരിതാഭയാര്‍ന്ന വള്ളിച്ചെടികള്‍ക്കടുത്ത് നില്‍ക്കുന്ന ചിത്രം മമ്മൂട്ടി സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്.  

മകന്റെ പിറന്നാള്‍ ദിനത്തിലും ശ്രദ്ധ മുഴുവന്‍ വാപ്പ കൊണ്ടുപോവുകയാണല്ലോ എന്നാണ് ആരാധകരുടെ കമന്റുകള്‍. സ്‌റ്റൈലിഷ് ലുക്കിലുള്ള മമ്മൂട്ടിയുടെ ചിത്രങ്ങള്‍ കണ്ടിട്ട് ‘മകന്റെ പിറന്നാള്‍ വിളിക്കാന്‍ വന്നതായിരിക്കും’, ‘ഇതാ ഈ ചുള്ളന്‍ ദുല്‍ഖറിന്റെ അനിയനോ’, ‘മകന്റെ പിറന്നാള്‍ പോസ്റ്റിനു പകരം പരിസ്ഥിതി സംരക്ഷണത്തെ പ്രോത്സാഹിപ്പിച്ച മമ്മൂക്കയാണ് എന്റെ ഹീറോ’ എന്നതരത്തിലാണ് ആരാധകര്‍ കമന്റ് പങ്കുവയ്ക്കുന്നത്.

നവാഗതനായ ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ‘ബസൂക്ക’യാണ് മമ്മൂട്ടിയുടെ പുതിയ പ്രോജക്ട്. ബസൂക്കയുടെ തിരക്കഥയും ഡിനോ തന്നെയാണ്. പ്രശസ്ത തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മകനാണ് സംവിധായകന്‍ ഡിനോ ഡെന്നിസ്. ചിത്രത്തില്‍ ഗൗതം മേനോനും പ്രധാന വേഷത്തിലെത്തുന്നു. ഈ കാലഘട്ടത്തിന് ഏറ്റവും അനുയോജ്യമായ വിധത്തിലുള്ള ഹൈടെക്ക് സാങ്കേതിക വിദ്യകളോടെയാണ് സിനിമയുടെ അവതരണം. ചിത്രീകരണം കൊച്ചിയില്‍ പുരോമഗിക്കുന്നു.

Related posts:

Leave a Reply

Your email address will not be published.