നടന്‍ കിച്ച സുധീപ് ബി.ജെ.പിയിലേക്ക്
കര്‍ണാടകത്തിലെ താര പ്രചാരകനാവും

1 min read

അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് പ്രമുഖ കന്നട നടന്‍ കിച്ച സുധീപ് കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ താര പ്രചാരകനാവും. ഇദ്ദേഹത്തോടൊപ്പം നടന്‍ ദര്‍ശന്‍ തുഗുദീപയും ബി.ജെ.പിയില്‍ ചേര്‍ന്നിട്ടുണ്ട്. കര്‍ണാടക മുഖ്യമന്ത്രി ബിസവരാജ് ബൊമ്മെയുടെ സാന്നിദ്ധ്യത്തിലാണ് കിച്ച സുധീപ് ബി.ജെ.പിയില്‍ ചേര്‍ന്നത്. താന്‍ പ്രചാരണത്തിനിറങ്ങുമെന്നും അതേ സമയം സ്ഥാനാര്‍ത്ഥിയായി പൊതുതിരഞ്ഞെടുപ്പല്‍ മത്സരിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. കന്നഡയിലെ പ്രമുഖ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് അവതരിപ്പിച്ചിരുന്നതും കിച്ച സുധീപാണ്. യഥാര്‍ത്ഥ പേര് സുധീപ് സഞ്ജയ് എന്നാണ്. അദ്ദേഹത്തിന്‌റെ ഹുച്ചച്ച സിനിമ ഹിറ്റായതോടെ അനുയായികള്‍ കിച്ച സുധീപിനെ കിച്ചച്ച സുധീപ് എന്നും വിളിച്ചിരുന്നു. നന്ദി, സ്വാതിമുത്തു തുടങ്ങിയ സുധീപ് സിനിമകളും ഹിറ്റായിരുന്നു.

കര്‍ണാടത്തിലെ പട്ടിക വര്‍ഗവിഭാഗങ്ങളിലൊന്നായി വാത്മീകി സമുദായത്തില്‍ പെട്ടയാളാണ് ഷിമോഗ ജില്ലക്കാരനായ കിച്ച സുധീപ്. കര്‍ണാടകത്തിലെ പട്ടിക വര്‍ഗ സംവരണം വര്‍ദ്ധിപ്പക്കണമെന്നാവശ്യപ്പെട്ട് വാത്മീകി സമുദായം കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ സമരം ശ്രദ്ധേയമായിരുന്നു. വാത്മീകി സമുദായത്തിന്‌റെ ആചാര്യ്‌നായ പ്രസന്നാനന്ദപുരി സ്വാമിയുടെ നേതൃത്വത്തിലായിരുന്നു സമരം. ഒടുവില്‍ തങ്ങളടെ ആവശ്യങ്ങള്‍ അംഗീകരിച്ചെന്ന കാര്യത്തില്‍ സര്‍ക്കാര് ഗസറ്റ് വിജ്ഞാപനമിറക്കിയ ശേഷം മാത്രമാണ് സമരം നിറുത്തിയത്. കര്‍ണാടകത്തിലെ 52 പട്ടിക വര്‍ഗ വിഭാഗങ്ങളില്‍ ഏറ്റവും വലുതാണ് വാത്മീകി സമുദായം.

മൂന്നു തവണ കര്‍്ണാടക ഫിലിം അവാര്‍്ഡ് നേടിയ കിച്ച സുധീപിന്‌റെ വരവ് ബി.ജെ.പിക്ക് നേട്ടമാവും. ചിത്രുദുര്‍ഗ, ദാവണ്‍ഗരെ, ബെല്ലാരി, റെയ്ച്ചൂര്‍ ജില്ലകളില്‍ ഇത് ബി.ജെ.പിക്ക് കാര്യമായി ഗുണം ചെയ്യും. നേരത്തെ 2014ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും 2018ലെ നിയമസഭാ തിരഞ്ഞെടുപ്പി ജനതാ ദള്‍ എസ്ും കിച്ച സുധീപിനെ തങ്ങളടെ കൂടെ നിര്‍ത്താന്‍ കാര്യമായ സമ്മര്‍ദ്ദം നടത്തിയെങ്കിലും നടന്‍ വഴങ്ങിയിരുന്നില്ല. കര്‍ണാടകത്തില്‍ 15 പട്ടിക വര്‍ഗ സംരവരണ സീറ്റുകളും 36 പട്ടികജാതി സംവരണ സീറ്റുകളും ആണുള്ളത്.

ബസവരാജ് ബൊമ്മൈ തനിക്കിഷ്ടപ്പെട്ട നേതാവാണ്. അദ്ദേഹത്തെ ഇഷ്ടപ്പെടുമ്പോള്‍ അദ്ദേഹം പിന്തുണയ്ക്കുന്ന എല്ലാവരെയും പിന്തുണയ്ക്കും. എന്നും സുധീപ് പറഞ്ഞു.
കര്‍ണാടകത്തില്‍ മുസ്ലിങ്ങള്ക്കുള്ള നാല് ശതമാനം മത സംവരണം എടുത്തുകളയുകയും അവരെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണ പട്ടികയില്‍ ഉള്‍പ്പെടുത്തുകയുമാണ് ബി.ജെ.പി ചെയ്തത്. അതോടൊപ്പം വൊക്കിലംഗ് ,ലിംഗായത്ത് സമുദായങ്ങള്‍ക്കുള്ള സംവരണവും വരദ്ധിപ്പിച്ചിരുന്നു. മെയ് 10നാണ് കര്‍ണാടകത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. 13നാണ് വോട്ടെണ്ണല്‍.

Related posts:

Leave a Reply

Your email address will not be published.