ഞങ്ങളുടെ ഓക്‌സിജനായിരുന്നു ഇന്നസെന്റ് – ഇന്നസെന്റ് ഫലിതങ്ങൾ

1 min read

വിയറ്റ്‌നാം കോളനി പോലൊരു സിനിമ ചെയ്യാൻ പറ്റിയത് വലിയൊരു ഭാഗ്യമാണെന്ന് പറയുന്നു നായകൻ മോഹൻലാലും സംവിധായകൻ ലാലും. സിദ്ദീഖിനെയും ഇന്നസെന്റിനെയും വല്ലാതെ മിസ് ചെയ്യുന്നു. ഇന്നസെന്റ് ഇല്ലാതെ വിയറ്റ്‌നാം കോളനി പൂർണ്ണമാകില്ല. ഞങ്ങളുടെ ഓക്‌സിജനായിരുന്നു ഇന്നസെന്റ്. മോഹൻലാൽ ഓർക്കുന്നു. ഒരു മനുഷ്യന് തമാശ കണ്ടെത്താൻ ഇത്ര സമയം മതിയോ എന്ന് അത്ഭുതപ്പെട്ടിട്ടുണ്ടെന്ന്് ലാൽ. ഇന്നസെന്റ് അഭിനയിക്കുന്ന സീനിന് കൂടുതൽ ടേക്കുകൾ വേണ്ടിവന്നപ്പോൾ മോഹൻലാൽ കളിയാക്കി. എന്താ ചേട്ടാ ഇങ്ങനെ 10-12 ടേക്കുകൾ. ഞങ്ങളൊക്കെ കണ്ടില്ലേ ഒറ്റ ടേക്കിൽ.  ഉടനെ വന്നു മറുപടി.
നീയൊക്കെ എത്ര അഭിനയിച്ചാലും ഈ ഒറ്റഭാവമേ വരൂ എന്നവർക്കറിയാം. ഞാനങ്ങനെയല്ല. ഓരോടേക്കും വെറൈറ്റിയായിരിക്കും.
പുലിമുരുകന്റെ ഷൂട്ടിനിടയിലും രസകരമായ ഒരു സംഭാഷണമുണ്ടായി. ഇന്നസെന്റ് മോഹൻലാലിനെ ഫോണിൽ വിളിച്ച് സംസാരിക്കുന്നു. തുടർന്ന് അദ്ദേഹം ഫോൺ ലാലിനു കൈമാറി. ചേട്ടൻ മോഹൻലാലിനെയും മമ്മൂട്ടിയെയുമൊക്കെയല്ലേ വിളിക്കൂ, എന്നെയൊന്നും വിളിക്കില്ലല്ലോ എന്ന് പരിഭവം പറയുന്നു ലാൽ. അതങ്ങനെയല്ലെടാ, ഞാൻ ഉടനെ മരിക്കും. നീയും മരിച്ചു കഴിഞ്ഞാൽ സ്വർഗത്തിലെത്തും. നമുക്ക് അവിടെവെച്ച് കാണുകയും സംസാരിക്കുകയും ചെയ്യാമല്ലോ.  പക്ഷേ ഇവൻമാർ അങ്ങനെയല്ല, അവരൊക്കെ നരകത്തിലേ പോകൂ. അവരെ പിന്നെ കാണാൻ പറ്റില്ല. അതുകൊണ്ടാണ് ഇപ്പോഴേ വിളിക്കുന്നത്.  

Related posts:

Leave a Reply

Your email address will not be published.