ബോംബെയിൽ ഫിലിംഫെയർ അവാർഡിൽ ഡാൻസ് കളിക്കണമെന്നായിരുന്നു ടാർഗറ്റ്-വിനായകൻ
1 min readജയിലറിലെ വില്ലൻ വേഷത്തിൽ തിളങ്ങിയതോടെ വിനായകനാണിപ്പോൾ സിനിമാലോകത്തെ ചർച്ചാവിഷയം. ഇതിനിടയിലാണ് മുമ്പോരിക്കൽ റെഡ്.എഫ്.എമ്മിന് നൽകിയ വിനായകന്റെ അഭിമുഖം ശ്രദ്ധ പിടിച്ചു പറ്റുന്നത്. ബോംബെയിൽ ഫിലിം ഫെയർ അവാർഡിൽ ഡാൻസ് കളിക്കണം എന്നായിരുന്നു തന്റെ ആഗ്രഹമെന്നും ബോസാണ് തന്നെ വഴിതിരിച്ചു വിട്ടതെന്നും പറയുന്നു വിനായകൻ.
”ബോംബെയിൽ ഫിലിം ഫെയർ അവാർഡിൽ ഡാൻസ് കളിക്കണം എന്നതായിരുന്നു എന്റെ ടാർഗറ്റ്. അങ്ങനെ ബോംബെയിൽ പോയി. അപ്പോഴാണ് എന്റെ ബോസ് പറയുന്നത് നീ ഇവിടെനിന്ന് 50 പേരുടെ ഡാൻസ് ചെയ്യണ്ട നാട്ടിൽ പൊക്കോളൂ എന്ന്. അവസരങ്ങൾ തിരക്കി വരൂ. അവസരമൊന്നും കിട്ടിയില്ലെങ്കിൽ നിനക്ക് ഞാൻ ജോലി തരും എന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് താനിപ്പോൾ അഭിനയിക്കുന്നതെന്നും ഇവിടെ നിൽക്കുന്നതെന്നും പറയുന്നു വിനായകൻ.