ചിരി മാഞ്ഞു; ഇനിയില്ല ഇന്നസെന്റ്

1 min read

തൃശൂർ : നടനും മുൻ എംപിയുമായ ഇന്നസെന്റ് (75) അന്തരിച്ചു. കൊച്ചിയിലെലേക്ക്‌ഷോർ ആശുപത്രിയിൽ ഇന്ന് രാത്രി 10.30 ഓടെയായിരുന്നു അന്ത്യം. ന്യൂമോണിയ ബാധയെത്തുടർന്ന് മാർച്ച് 3ന് ആണ് ഇന്നസെന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടർന്ന് എക്‌മോയുടെ പിന്തുണയിലായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. മൃതദേഹം നാളെ രാവിലെ 8 മുതൽ 11 വരെ കടവന്ത്ര ഇൻഡോര്‍‌സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് വയ്ക്കും. പിന്നീട് ഇരിങ്ങാലക്കുട ടൗൺഹാളിൽ എത്തിക്കും. വൈകുന്നേരം 5 മണിയോടെ സ്വവസതിയായ പാർപ്പിടത്തിൽ എത്തിക്കും. സംസ്‌കാരം വൈകിട്ട് സെന്റ്‌തോമസ് കത്തീഡ്രലിൽ.

രണ്ടു തവണ കാൻസറിനെ അതിജീവിച്ച ഇന്നസെന്റിന്‌കോവിഡ് ബാധിച്ചിരുന്നു. ഇതിനെത്തുടർന്നുണ്ടായ ന്യൂമോണിയ ആണ് ആരോഗ്യസ്ഥിതി വഷളാക്കിയത്. ആലീസാണ് ഭാര്യ. മകൻ:സോണറ്റ്, മരുമകൾ:രശ്മി.

തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിൽ തെക്കേത്തല വറീതിന്റെയും മർഗലീത്തയുടെയും അഞ്ചാമത്തെ മകനായി 1948 ഫെബ്രുവരി 28നാണ്് ഇന്നസെന്റിന്റെ ജനനം. ലിറ്റിൽ ഫ്ളവർകോൺവെന്റ് ഹൈസ്‌കൂൾ, നാഷണൽ ഹൈസ്‌കൂൾ,ഡോൺബോസ്‌കോ എസ്.എൻ.ഹൈസ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 8-ാം ക്ലാസിൽ പഠനം നിർത്തി കുറച്ചുകാലം കച്ചവടക്കാരനായി. തീപ്പെട്ടികമ്പനി ഉടമ, തുകൽകച്ചവടക്കാരൻ,വോളിബോൾകോച്ച് എന്നിങ്ങനെ പലജോലികളിലും ഏർപ്പെട്ടെങ്കിലും വിജയിച്ചില്ല. 1979ൽ ഇന്നസെന്റ് ഇരിങ്ങാലക്കുട മുനിസിപ്പൽ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടു.

1972ൽ എ.ബി.രാജ് സംവിധാനം ചെയ്ത നൃത്തശാലയിലൂടെയാണ് അദ്ദേഹം വെള്ളിത്തിരയിൽ എത്തിയത്. പിന്നീട്‌ഡേവിഡ് കാച്ചപ്പിള്ളിയുമായിചേർന്ന് ശത്രു കാമ്പയിൻസ് എന്നപേരിൽ സിനിമാ നിർമ്മാണ കമ്പനി തുടങ്ങി.മോഹൻ സംവിധാന ചെയ്ത് ഇളക്കങ്ങൾ, ഒരു കഥ ഒരു നുണക്കഥ, ലെനിൻ രാജേന്ദ്രന്റെ വിട പറയും മുമ്പേ, ഭരതന്റെ ഓർമ്മക്കായ്, കെ.ജി.ജോർജിന്റെലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക് തുടങ്ങിയ ചിത്രങ്ങൾ ഈ ബാനറിൽ നിർമ്മിക്കപ്പെട്ടവയാണ്.
ഹാസ്യനടനും സ്വഭാവ നടനുമൊക്കെയായി 700ൽ അധികം സിനിമകളിൽ ഇന്നസെന്റ് അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ശരീരഭാഷയും തൃശൂർ ശൈലിയിലുള്ള സംഭാഷണവുംപ്രേഷക്ഷകശ്രദ്ധ പിടിച്ചു പറ്റി. ഗജകേസരിയോഗം, കിലുക്കം, റാംജീറാവ് സ്പീക്കിംഗ്, മാന്നാർ മത്തായി സപീക്കിംഗ്,ഡോ.പശുപതി, രസതന്ത്രം, മനസ്സിനക്കരെ, മണിച്ചിത്രത്താഴ്, കാബൂളിവാല,ദേവാസുരം,ഗോഡ്ഫാദർ തുടങ്ങിയവ സിനിമകളിലെ കഥാപാത്രങ്ങൾപ്രേക്ഷകർ എന്നെന്നും നെഞ്ചേറ്റുന്നവയാണ്. ഗജകേസരിയോഗം (ആനച്ചന്തം ഗണപണിമേളച്ചന്തം—-), മിസ്റ്റർ ബട്ലർ (കുണുക്കു പെൺമണിയെ —-),ഡോക്ടർ ഇന്നസെന്റാണ് (സുന്ദരകേരളം നമ്മൾക്കു തന്നത് —) തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം പിന്നണി ഗായകനായി.
1989ൽ മഴവിൽക്കാവടിയിലെ അഭിനയത്തിന് മികച്ച സഹനടനുള്ള സംസ്ഥാന സർക്കാർ അവാർഡും 2009ൽ പത്താം നിലയിലെ തീവണ്ടിയിലൂടെ മികച്ച നടനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

18 വർഷക്കാലം താര സംഘടനയായ അമ്മയുടെ പ്രസിഡണ്ടായിരുന്നു ഇന്നസെന്റ്. 2014 മുതൽ 2019 വരെ ചാലക്കുടിലോക്സഭാ മണ്ഡലത്തിൽ നിന്നുളള എം.പി.യായി.കോൺഗ്രസിന്റെ പി.സി.ചാക്കോയെയാണ് അന്നദ്ദേഹം പരാജയപ്പെടുത്തിയത്. എന്നാൽ 2019ൽ ബെന്നി ബഹനാനോട് പരാജയപ്പെട്ടു. 2013ൽ തന്നെ ബാധിച്ച കാൻസറിനെ ചിട്ടയായ ചികിത്സയിലൂടെയും സ്വതസിദ്ധമായ നർമ്മബോധത്തോടെയുമാണ് അദ്ദേഹം അതിജീവിച്ചത്. കാൻസർ കാലത്തെ അനുഭവങ്ങളെക്കുറിച്ച് എഴുതിയ ‘കാൻസർ വാർഡിലെ ചിരി’ സ്‌കൂൾ വിദ്യാർത്ഥികളുടെ പാഠപുസ്തകമായിരുന്നു. ഇതിനു പുറമേ ചിരിക്കു പിന്നിൽ (ആത്മകഥ), മഴക്കണ്ണാടി, ഞാൻ ഇന്നസെന്റ്, ഇരിങ്ങാലക്കുടയ്ക്കു ചുറ്റും, വൈദവത്തെ കല്യപ്പെടുത്തരുത്, കാലന്റെ ഡൽഹിയാത്ര അന്തിക്കാട് വഴി തുടങ്ങിയ പുസ്തകങ്ങളും ഇന്നസെന്റ് എഴുതിയിട്ടുണ്ട്.

Related posts:

Leave a Reply

Your email address will not be published.