ഞാന്‍ വളര്‍ന്നത് ശക്തരായ സ്ത്രീകള്‍ക്ക് ചുറ്റും, വാപ്പച്ചിയുടെ മകനായതില്‍ അഭിമാനം’: ദുല്‍ഖര്‍
1 min readമലയാളികളുടെ പ്രിയതാരമാണ് ദുല്‍ഖര്‍ സല്‍മാന്‍. മമ്മൂട്ടി എന്ന സൂപ്പര്‍ താരത്തിന്റെ മകനെന്ന നിലയില്‍ ശ്രദ്ധനേടിയ ദുല്‍ഖറിന്റെ സിനിമയിലെ വളര്‍ച്ച വളരെ വേ?ഗത്തില്‍ ആയിരുന്നു. ഇന്ന് പാന്‍ ഇന്ത്യന്‍ താരമായി ഉയര്‍ന്ന ദുല്‍ഖറിന് രാജ്യമൊട്ടാകെ നിരവധി ആരാധകരാണ് ഉള്ളത്. മലയാളത്തിലൂടെയാണ് സിനിമാ കരിയര്‍ ആരംഭിച്ചതെങ്കിലും ടോളിവുഡിലും ബോളിവുഡിലും താരം തിളങ്ങി. ഇപ്പോഴിതാ തന്റെ പിതാവ് മമ്മൂട്ടിയെ കുറിച്ചും വീട്ടുകാരെ പറ്റിയും ദുല്‍ഖര്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
വാപ്പച്ചി തിരക്കുള്ള നടനായത് കൊണ്ട് തന്നെ ശക്തരായ സ്ത്രീകള്‍ക്ക് ചുറ്റുമാണ് താന്‍ വളര്‍ന്നതെന്ന് ദുല്‍ഖര്‍ പറയുന്നു. തന്റേത് ഒരു സ്ത്രീ കേന്ദ്രീകൃത കുടുംബമാണെന്നും മമ്മൂട്ടിയുടെ മകനായതില്‍ അഭിമാനിക്കുന്നുവെന്നും ദുല്‍ഖര്‍ പറയുന്നു. മസാല എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ദുല്‍ഖറിന്റെ പ്രതികരണം. അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം നടന്‍ തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവച്ചിട്ടുണ്ട്.
‘ശക്തരായ സ്ത്രീകള്‍ക്ക് ചുറ്റുമാണ് ഞാന്‍ വളര്‍ന്നത്. വാപ്പച്ചി വളരെ തിരക്കുള്ള മനുഷ്യനായിരുന്നു, തിരക്കുള്ള നടനായിരുന്നു. അതുകൊണ്ട് തന്നെ ഞാന്‍ എന്റെ അമ്മയ്ക്കും സഹോദരിക്കുമൊപ്പമാണ് വളര്‍ന്നത്. എന്റെ ഭാര്യ അമാലിനെ വന്നപ്പോള്‍ കുടുംബം കൂടുതല്‍ വളര്‍ന്നു. എനിക്കിപ്പോള്‍ എന്റെ മകളുണ്ട്. ലോക്ക്ഡൗണ്‍ സമയത്ത്, എന്റെ 90 വയസ്സുള്ള മുത്തശ്ശിയും ഞങ്ങളോടൊപ്പം താമസിച്ചിരുന്നു. യഥാര്‍ത്ഥത്തില്‍ എന്റേത് ഒരു സ്ത്രീ കേന്ദ്രീകൃത കുടുംബമാണ്’, എന്ന് ദുല്‍ഖര്‍ പറയുന്നു. ഞാന്‍ എന്റെ വാപ്പച്ചിയുടെ മകനായതില്‍ അഭിമാനിക്കുകയാണ്. ‘അവന്റെ അച്ഛന്‍ ശരിക്കും അഭിമാനിക്കും’ എന്നൊക്കെ ആരെങ്കിലും പറയുന്നത് കേട്ടാല്‍ അത് തന്നെ വളരെയധികം സന്തോഷിപ്പിക്കുമെന്നും ദുല്‍ഖര്‍ പറയുന്നു.