പച്ച സാരിയില്‍ അതീവ സുന്ദരിയായി ജാന്‍വി കപൂര്‍ ; ചിത്രങ്ങള്‍ വൈറല്‍
1 min read
ബോളിവുഡിലെ മുന്‍നിര താരപുത്രിമാരില്‍ ഒരാളാണ് ജാന്‍വി കപൂര്‍. നടി ശ്രീദേവിയുടേയും നിര്‍മാതാവ് ബോണി കപൂറിന്റേയും മകളായ ജാന്‍വി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ജാന്‍വി തന്റെ അടുത്ത വലിയ ചിത്രമായ മിലി ഒരു സര്‍വൈവല്‍ ത്രില്ലര്‍ റിലീസിന് തയ്യാറെടുക്കുകയാണ്. സ്‌റ്റൈലിഷ് ഫിറ്റിലുള്ള തന്റെ ഫോട്ടോകള്‍ ജാന്‍വി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ, ജാന്‍വിയുടെ പച്ച നിറത്തിലുള്ള സാരി ധരിച്ചുള്ള ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സ്ലീവ്‌ലെസ് ബ്ലൗസിനൊപ്പം ജോടിയാക്കിയ ഗ്രീന്‍ പ്രിന്റഡ് സാരിയില്‍ ജാന്‍വി കപൂര്‍ ലളിതവും മനോഹരവുമാണെന്ന് ആരാധകര്‍ പറയുന്നു. ജാന്‍വി കപൂര്‍ തന്റെ രൂപം കഴിയുന്നത്ര ലളിതമായി നിലനിര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്.
ഒരു ജോടി ഓക്‌സിഡൈസ്ഡ് സില്‍വര്‍ ജുംകകള്‍ മാത്രമാണ് ജാന്‍വി ജ്വാലറിയായി ഉപയോ?ഗിച്ചിട്ടുള്ളത്. മേക്കപ്പിനായി ജാന്‍വി സോഫ്റ്റ് ഗ്ലാം ലുക്കാണ് ചെയയ്തിരിക്കുന്നത്. തന്റെ വരാനിരിക്കുന്ന ചിത്രമായ മിലിയുടെ ഒരു പ്രൊമോഷണല്‍ ഇവന്റിലാണ് ജാന്‍വി കപൂര്‍ മനോഹരമായ സാരി ധരിച്ചിരിക്കുന്നത്. ചിത്രത്തിന് ആരാധകര്‍ വിവിധ കമന്റുകളും ചെയ്തിട്ടുണ്ട്. പച്ചയില്‍ ജാന്‍വി അതിമനോഹരിയായിട്ടുണ്ടെന്ന് ഒരാള്‍ കമന്റ് ചെയ്തു.
അടുത്തിടെ പിങ്ക് നിറത്തിലുള്ള എത്‌നിക്ക് ഔട്ട്ഫിറ്റില്‍ തിളങ്ങിയ ഫോട്ടോകള്‍ ജാന്‍വി പങ്കുവച്ചിരുന്നു. ‘പിങ്ക് സിറ്റിയില്‍ പിങ്ക് നിറത്തില്‍’ എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. മാലാഖയെപ്പോലെ ജാന്‍വി സുന്ദരിയായിരിക്കുന്നവെന്ന് ആരാധകര്‍ ഇതിന് താഴെ കമന്റ് ചെയ്യുകയും ചെയ്തു.
മലയാള ചിത്രം ഹെലെന്റെ റീമേക്കാണ് മിലി. മുംബൈയില്‍ കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രയ്‌ലര്‍ ലോഞ്ച് നടന്നിരുന്നു. ചിത്രത്തിലെ നടന്‍മാരായ സണ്ണി കൗശാലിനും മനോജ് പാഹ്‌വായുമെല്ലാം ഇതില്‍ പങ്കെടുത്തിരുന്നു. ഹെലെന്‍ സംവിധാനം ചെയ്ത മാത്തുക്കുട്ടി സേവ്യര്‍ തന്നെയാണ് മിലിയും ഒരുക്കുന്നത്.