കൂളിംഗ് ഗ്ലാസ് വച്ച് മാസായി ജ്യോതിക; ‘കാതല്‍’ സെറ്റില്‍ ജോയിന്‍ ചെയ്ത് താരം

1 min read

ജിയോ ബേബി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘കാതല്‍’ സെറ്റില്‍ എത്തി തെന്നിന്ത്യന്‍ താര സുന്ദരി ജ്യോതിക. കഴിഞ്ഞ ദിവസമാണ് മമ്മൂട്ടി നായകനായി എത്തുന്ന സെറ്റില്‍ ജ്യോതിക എത്തിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു മലയാള സിനിമയില്‍ ജ്യോതിക അഭിനയിക്കുന്നത്.

ഒക്ടോബര്‍ 20നാണ് ജ്യോതിക മമ്മൂട്ടി ചിത്രത്തിന് തുടക്കം കുറിച്ചത്. ആദര്‍ഷ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജിയോ ബേബി സംവിധാനം ചെയ്യുന്ന എഴാമത്തെ ചിത്രം കൂടിയാണ് കാതല്‍.

മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ വേഫെറെര്‍ ഫിലിംസ് ആണ് വിതരണത്തിന് എത്തിക്കുക. ലാലു അലക്‌സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ : ജോര്‍ജ് സെബാസ്റ്റ്യന്‍, ഡി ഓ പി : സാലു കെ തോമസ്, എഡിറ്റിങ് : ഫ്രാന്‍സിസ് ലൂയിസ്, സംഗീതം : മാത്യൂസ് പുളിക്കന്‍, ആര്‍ട്ട് :ഷാജി നടുവില്‍, ലൈന്‍ പ്രൊഡ്യൂസര്‍ : സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ഡിക്‌സണ്‍ പൊടുത്താസ്സ് , സൗണ്ട് ഡിസൈന്‍ : ടോണി ബാബു MPSE, ഗാനരചന : അലീന, വസ്ത്രാലങ്കാരം: സമീറാ സനീഷ്, മേക്ക് അപ്പ് : അമല്‍ ചന്ദ്രന്‍, കോ ഡയറക്ടര്‍ : അഖില്‍ ആനന്ദന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ : മാര്‍ട്ടിന്‍ എന്‍ ജോസഫ്, കുഞ്ഞില മാസിലാമണി, സ്റ്റില്‍സ് : ലെബിസണ്‍ ഗോപി, ഡിസൈന്‍ : ആന്റണി സ്റ്റീഫന്‍, പി ആര്‍ ഓ : പ്രതീഷ് ശേഖര്‍ എന്നിങ്ങനെയാണ് കാതലിന്റെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Related posts:

Leave a Reply

Your email address will not be published.