ന്യൂഡൽഹിയിൽ അഭിനയിക്കുമ്പോൾ മമ്മൂട്ടിക്ക് മാർക്കറ്റ് കുറവായിരുന്നു
1 min readമമ്മുട്ടിയുടെ മോശം ഇമേജ് കാരണം സൂഡൽഹിയിലെ ഇൻട്രോയും ക്ലൈമാക്സും മാറ്റി
മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലായിരുന്നു ന്യൂഡൽഹി എന്ന സിനിമ . ഡെന്നീസ് ജോസഫിന്റെ തിരക്കഥയും ജോഷിയുടെ സംവിധാനവും മമ്മൂട്ടിയുടെ അഭിനയ മികവും ചിത്രത്തിനു നൽകിയ ഹൈപ്പ് കുറച്ചൊന്നുമായിരുന്നില്ല. തിയേറ്ററുകളെ ഇളക്കിമറിച്ചു പുരുഷാരം.
മമ്മൂട്ടി, ദേവൻ, സുരേഷ് ഗോപി , സുമലത, ഉർവശി തുടങ്ങിയ വമ്പൻ താര നിരയാണ് ചിത്രത്തിലേത്. പത്രപ്രവർത്തകനായ ജി.കെ എന്ന നായക കഥാപാത്രത്തെയാണ് മമ്മൂട്ടി ന്യൂഡൽഹിയിൽ അവതരിപ്പിച്ചത്. വില്ലനായി തിളങ്ങി ദേവനും. ന്യൂഡൽഹിയിൽ അഭിനയിക്കുന്ന കാലത്ത്
മമ്മൂട്ടിക്ക് മാർക്കറ്റ് കുറവായിരുന്നു എന്ന് വെളിപ്പെടുത്തുന്നു നടൻ ദേവൻ . അതുകൊണ്ട് മമ്മൂട്ടിയുടെ ഇൻട്രോയിലും ക്ലൈമാക്സിലും മാറ്റം വരുത്തി എന്നും ദേവൻ പറയുന്നു. ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ദേവൻ ഇക്കാര്യം വെളിപ്പെടുത്തിയത്.
ദേവന്റെ വാക്കുകളിലേക്ക് :
ന്യൂഡൽഹിയുടെ ആദ്യ ക്ലൈമാക്സിൽ ഞാനും മമ്മൂട്ടിയും തമ്മിൽ ഒരു ഫൈറ്റുണ്ടായിരുന്നു. പിന്നീട് അത് മാറ്റി സുമലത എന്നെ വെടിവെച്ച് കൊല്ലുന്നതാക്കി. അതിന് കാരണം അന്ന് മമ്മൂട്ടിക്ക് മാർക്കറ്റ് കുറവായിരുന്നു എന്നതാണ്. അതിൽ മുമ്പിറങ്ങിയ പടങ്ങളൊന്നും വലിയ സക്സസ് ആയിട്ടില്ല. ജനവും ഇൻഡസ്ട്രിയും ഒരു കൺഫ്യൂഷനിൽ നിൽക്കുകയാണ്. അന്ന് മമ്മൂട്ടി സ്ക്രീനിൽ വന്നാൽ പോസിറ്റീവ് റെസ്പോൺസ് ആയിരുന്നില്ല പ്രേക്ഷകർ നൽകിയിരുന്നത്. അതിൽ നിന്ന് രക്ഷപ്പെടണമെങ്കിൽ മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറച്ച് താഴെയാക്കണം. അതുകൊണ്ടാണ് പൊട്ടിയ കണ്ണടയുമായി നിൽക്കുന്ന ജി.കെ. യെ ഇൻട്രോയിൽ അവതരിപ്പിച്ചത്. സാധാരണ ഒരു നായകനെ അവതരിപ്പിക്കുന്നത് അങ്ങനെയല്ലല്ലോ. വാസ്തവത്തിൽ ആ പടത്തിൽ ഒരു ഹീറോ ഇമേജുള്ളത് സുരേഷ് ഗോപിക്കാണ്. സുരേഷ് ഗോപി നായകനായി ഷൈൻ ചെയ്യുമെന്നുള്ള പ്രതീക്ഷ സംവിധായകനും എഴുത്തുകാരനും പ്രൊഡ്യൂസർക്കും ഉണ്ടായിരുന്നിരിക്കാം. – ദേവൻ പറഞ്ഞു. ഇപ്പറഞ്ഞതെല്ലാം തന്റെ അനുമാനം മാത്രമാണെന്നും ദേവൻ കൂട്ടിച്ചേർക്കുന്നു.
എന്തായാലും മമ്മൂട്ടി എന്ന നടന്റെ വളർച്ചയുടെ പടവുകളിൽ ന്യൂഡൽഹിക്കുള്ള സ്ഥാനം എടുത്തു പറയാതെ വയ്യ. മമ്മൂട്ടി- സുമലത കൂട്ടുകെട്ടിന്റെ മാസ്മരികതയും പറഞ്ഞറിയിക്കാൻ ആവാത്തതാണ്. അക്കാലത്തിറങ്ങിയ മിക്ക സിനിമകളുടെയും വിജയ ഫോർമുലയായിരുന്നു മമ്മൂട്ടി- സുമലത ജോഡികൾ.