ലൂസിഫറിനെ കടത്തിവെട്ടാന്‍ ഗോഡ് ഫാദര്‍
ചിരണ്‍ജീവിക്കൊപ്പം സല്‍മാന്‍ ഖാനും

1 min read

മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ ഒന്നാണ് ലൂസിഫര്‍. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രം മലയാളത്തിലെ ബ്ലോക് ബസ്റ്ററുകളില്‍ ഒന്നാണ്. ‘സ്റ്റീഫന്‍ നെടുമ്പള്ളി’ എന്ന കഥാപാത്രമായി മോഹന്‍ലാല്‍ തകര്‍ത്തഭിനയിച്ച ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് ആണ് ‘ഗോഡ്ഫാദര്‍’. പ്രഖ്യാപന സമയം മുതല്‍ തെന്നിന്ത്യന്‍ സിനിമാസ്വാദകര്‍ കാത്തിരിക്കുന്ന ഈ ചിത്രത്തില്‍ നായകനായി എത്തുന്നത് മെഗാസ്റ്റാര്‍ ചിരഞ്ജീവിയാണ്. മലയാളികളും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഗോഡ് ഫാദര്‍ നാളെ തിയറ്ററുകളില്‍ എത്തും.

ഒക്ടോബര്‍ 5ന് രാവിലെ മുതല്‍ ഗോഡ് ഫാദറിന്റെ ഷോ തുടങ്ങും. ചിത്രത്തിന്റെ ഹിന്ദി വെര്‍ഷനും നാളെ തന്നെ റിലീസ് ചെയ്യും. ഇന്നലെ വരെയുള്ള കണക്ക് പ്രകാരം ഏകദേശം 80,000ത്തോളം ടിക്കറ്റുകളും വിറ്റഴിഞ്ഞിട്ടുണ്ട്. ഡിജിറ്റല്‍ റൈറ്റ്‌സ് (ഹിന്ദി+തെലുങ്ക്) വഴി ഇതിനോടകം 57 കോടി രൂപ ചിത്രം നേടിയെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

90 കോടി ബജറ്റിലാണ് ഗോഡ്ഫാദര്‍ നിര്‍മ്മിച്ചിരിക്കുന്നതെന്നാണ് വിവരം. മൊത്തം ബജറ്റില്‍ നിന്നും 45 കോടിയാണ് ചിരഞ്ജീവി പ്രതിഫലമായി വാങ്ങിയതെന്ന് പറയപ്പെടുന്നു. അതേസമയം, ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സല്‍മാന്‍ ഖാന്‍ പ്രതിഫലം വാങ്ങാതെയാണ് അഭിനയിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

ചിരഞ്ജീവിയുടെ കരിയറിലെ 153ാം ചിത്രമാണ് ‘ഗോഡ്ഫാദര്‍’. മോഹന്‍ രാജ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് കോനിഡേല പ്രൊഡക്ഷന്‍ കമ്പനിയും സൂപ്പര്‍ ഗുഡ് ഫിലിംസും ചേര്‍ന്നാണ്. നയന്‍താരയാണ് നായികയായി എത്തുന്നത്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലര്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ചിരഞ്ജീവിയുടെ മാസും ഫൈറ്റും കോര്‍ത്തിണക്കിയ ട്രെയിലര്‍ ഞൊടിയിട കൊണ്ട് തന്നെ പ്രേക്ഷകര്‍ സ്വീകരിച്ചു. ലൂസിഫറില്‍ മയില്‍വാഹനം എന്ന കഥാപാത്രത്തിന്റെ നെഞ്ചില്‍ മോഹന്‍ലാല്‍ ചവിട്ടുന്നൊരു രംഗമുണ്ട്. ഏറെ ശ്രദ്ധനേടിയ ഈ രംഗം ഗോഡ് ഫാദര്‍ ട്രെയിലറിലും ഉണ്ടായിരുന്നു. പിന്നാലെ ചിരഞ്ജീവി ചെയ്ത രംഗവും മോഹന്‍ലാല്‍ ചെയ്ത സീനുമായി താരമത്യം ചെയ്ത് സ്‌ക്രീന്‍ ഷോട്ടുകളും ട്രോളുകളും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു. മോഹന്‍ലാല്‍ ചെയ്തത് പോലെ ചിരഞ്ജീവിക്ക് ഒരിക്കലും ആ സീന്‍ ചെയ്യാന്‍ സധിക്കില്ലെന്നാണ് ആരാധകര്‍ പറഞ്ഞത്.

നീരവ് ഷായാണ് ഗോഡ് ഫാദറിന്റെ ഛായാഗ്രാഹകന്‍. എസ് തമന്‍ ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. നിരവധി ബോളിവുഡ് ചിത്രങ്ങളുടെ കലാസംവിധാനം നിര്‍വ്വഹിച്ച സുരേഷ് സെല്‍വരാജനാണ് കലാസംവിധായകന്‍. ചിത്രത്തില്‍ സത്യദേവ് കഞ്ചാറാണയും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. തെലുങ്ക് സിനിമയില്‍ ഈ വര്‍ഷത്തെ മറ്റൊരു സൂപ്പര്‍ ഹിറ്റ് ചിത്രമാകും ഗോഡ് ഫാദര്‍ എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ കരുതപ്പെടുന്നത്.

Related posts:

Leave a Reply

Your email address will not be published.