ബന്ധുക്കളും ക്യാമറാമാന്‍മാരും കരച്ചിലോട് കരച്ചില്‍, യാത്ര പറഞ്ഞ് ദര്‍ശന; ‘ജയ ജയ ജയ ജയ ഹേ’ പാട്ടെത്തി

1 min read

ബോസില്‍ ജോസഫ് ചിത്രം ‘ജയ ജയ ജയ ജയ ഹേ’യിലെ പാട്ട് റീലീസ് ചെയ്തു. എന്താണിത് എങ്ങോട്ടിത് എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വൈക്കം വിജയലക്ഷ്മിയാണ്. ദര്‍ശനയും ബേസിലും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ വിവാഹവും തുടര്‍ന്നുള്ള ബഹളങ്ങളുമാണ് ഗാനത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. അങ്കിത് മേനോന്റെ സം?ഗീതത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത് ആണ്.

ഒരു കോമഡി എന്റര്‍ടെയ്‌നര്‍ ആകും ചിത്രമെന്നാണ് സൂചന. പാല്‍തു ജാന്‍വര്‍ എന്ന ചിത്രത്തിന് ശേഷം ബേസിലിന്റേതായി പുറത്തിറങ്ങുന്ന ചിത്രം ഒക്ടോബര്‍ 28ന് തിയറ്ററുകളില്‍ എത്തും. വിപിന്‍ ദാസ് ആണ് സംവിധായകന്‍. പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തിയ ഹൃദയത്തിലൂടെ ഏറെ ശ്രദ്ധനേടിയ താരമാണ് ദര്‍ശന. ഈ ചിത്രത്തില്‍ ദര്‍ശനയുടെ മറ്റൊരു മികച്ച കഥാപാത്രത്തെ കാണാനാകും എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്.

‘ജാനേമന്‍’ എന്ന ചിത്രം നിര്‍മിച്ച ചിയേഴ്‌സ് എന്റര്‍ടെയ്!ന്‍മെന്റിന്റേത് തന്നെയാണ് ‘ജയ ജയ ജയ ജയ ഹേ’യും. ലക്ഷ്മി മേനോന്‍, ഗണേഷ് മേനോന്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. അമല്‍ പോള്‍സനാണ് സഹ നിര്‍മ്മാണം. വിപിന്‍ ദാസും നാഷിദ് മുഹമ്മദ് ഫാമി ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. അജു വര്‍ഗീസ്, അസീസ് നെടുമങ്ങാട്, സുധീര്‍ പരവൂര്‍, മഞ്!ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Related posts:

Leave a Reply

Your email address will not be published.