പ്രണയമാണ് തന്നെ ആകര്‍ഷിച്ചതെന്ന് നടന്‍ അജു വര്‍ഗീസ്
1 min readഫീനിക്സിന്റെ രണ്ടാം പകുതിയില്‍ പറയുന്ന പ്രണയമാണ് തന്നെ ആകര്‍ഷിച്ചതെന്ന് നടന്‍ അജുവര്‍ഗീസ്. കഥ കേട്ടപ്പോള്‍ തന്നെ നല്ലൊരു സിനിമയാണിതെന്നു തോന്നി. കുടുംബനാഥനായ, 3 മക്കളുടെ പിതാവായ, പരുക്കനായ, ഒരു വക്കീല്‍ കഥാപാത്രമാണ് സിനിമയില്‍ എന്റേത്. മുമ്പു ചെയ്ത സാജന്‍ ബേക്കറി എന്ന സിനിമയിലെ കഥാപാത്രവുമായി അല്പം സാമ്യതകളുണ്ട്. അതിനാല്‍ അഭിനേതാവ് എന്ന നിലയില്‍ വലിയ വെല്ലുവിളികളൊന്നും ഉണ്ടായിരുന്നില്ല. ഫീനിക്സിന്റെ കഥാപശ്ചാത്തലം തീര്‍ത്തും വ്യത്യസ്തമായിരുന്നു. തൊണ്ണൂറുകളില്‍ നടക്കുന്ന കഥ ഭീതിയുടെ നിഴല്‍ പ്രേക്ഷകരിലേക്ക് ജനിപ്പിച്ചാണ് അവതരിപ്പിക്കുന്നത്. ഒരു റൊമാന്റിക് ഹൊറര്‍ ത്രില്ലര്‍ എന്ന് ചിത്രത്തെ വിശേഷിപ്പിക്കാം. ഇത്തരമൊരു പരീക്ഷണചിത്രം മികച്ചതായി മാറണമെങ്കില്‍ ഓരോരുത്തരും എാറ്റവും മികച്ച ഔട്ട്പുട്ട് പുറത്തെടുക്കണം. അഭിനേതാക്കള്‍, ക്യാമറ, സംഗീതം, സംവിധാനം തുടങ്ങി ഓരോ വിഭാഗത്തിലുള്ളവരും എാറ്റവും നല്ല രീതിയില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. അതു തന്നെയാണ് സിനിമ ഇത്ര മികച്ചതാകാനുള്ള കാരണവും. സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരെല്ലാം മികച്ച അഭിപ്രായം പറയുന്നതില്‍ സന്തോഷം. അജുവര്‍ഗീസ് പറയുന്നു.