എലത്തൂരില്‍ ട്രെയിനില്‍ തീവെച്ച കേസില്‍ പ്രതി മഹാരാഷ്ട്രയില്‍ പിടിയില്‍

1 min read

മഹാരാഷ്ട്ര: എലത്തൂരില്‍ ട്രെയിനില്‍ തീവെച്ച കേസില്‍ പ്രതി ഷാരൂഖ് സെയ്ഫിലി മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ പിടിയില്‍. മഹാരാഷ്ട്ര എടിഎസ് ആണ് യുവാവിനെ പിടികൂടിയത്. കേരള പൊലീസിന്റെ പ്രത്യേക സംഘം രത്‌നഗിരിയില്‍ എത്തിയിട്ടുണ്ട്.

മഹാരാഷ്ട്രയിലെ രത്‌നഗിരിയിലെ ആശുപത്രിയില്‍ ഇയാള്‍ ചികിത്സ തേടിയിരുന്നു. ഇതറിഞ്ഞ് പോലീസ് എത്തിയതോടെ ഇവിടെ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് പിടിയിലായത്. ഷാരൂഖിന്റെ ദേഹത്ത് പൊള്ളലും മുറിവുമുണ്ട്.

രാജ്യത്തെ ഞെട്ടിച്ച ആക്രമണത്തില്‍ എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും മൂന്ന് പേര്‍ മരിക്കുകയും ചെയ്തിരുന്നു. പ്രതി പിടിയിലായെന്ന പല അഭ്യൂഹങ്ങളും പുറത്തുവന്നിരുന്നെങ്കിലും പൊലീസ് സ്ഥിരീകരിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് ഡിജിപി, കേന്ദ്ര റെയില്‍വേ മന്ത്രി, മഹാരാഷ്ട്ര എടിഎസ് എന്നിവര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

Related posts:

Leave a Reply

Your email address will not be published.