ലോ അക്കാദമിയില്‍ എബിവിപി അന്താരാഷ്ട്ര യോഗ ദിനാചരണം സംഘടിപ്പിച്ചു
1 min readതിരുവനന്തപുര്: ലോ അക്കാദമിയില്‍ എബിവിപി അന്താരാഷ്ട്രയോഗ ദിനാചരണം സംഘടിപ്പിച്ചു. എബിവിപി ലോ അക്കാദമി യൂണിറ്റ് പ്രസിഡന്റ് ജി. ഗൗതം അദ്ധ്യക്ഷത വഹിച്ച അന്താരാഷ്ട്ര യോഗ ദിനാചരണ പരിപാടിയില്‍ വിശിഷ്ടാതിഥികളായി ലോ അക്കാദമി അക്കാദമിക് ഡയറക്ടര്‍ പ്രൊഫ. കെ.അനില്‍കുമാര്‍ സര്‍, പ്രിന്‍സിപ്പല്‍ പ്രൊഫ. കെ. ഹരീന്ദ്രന്‍ സര്‍, അദ്ധ്യാപകരായ ജി.അനില്‍കുമാര്‍ സര്‍, പ്രേമലത ടീച്ചര്‍, ലോ അക്കാദമി വിദ്യാര്‍ത്ഥിയും തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ നന്ദ ഭാര്‍ഗ്ഗവ് എന്നിവര്‍ പങ്കെടുത്തു.
വായനാദിനത്തില്‍ എബിവിപി സംഘടിപ്പിച്ച വായനാ മത്സരത്തിലും വായനാദിന ക്വിസ് മത്സരത്തിലും വിജയികളായവര്‍ക്കുള്ള സമ്മാനദാനവും അന്താരാഷ്ട്ര യോഗ ദിനാചരണ പരിപാടിയില്‍ വച്ച് നിര്‍വ്വഹിക്കപ്പെട്ടു.