മിസ്റ്റർ രാഹുൽ… മുത്തച്ഛൻ നെഹ്രുവിനെ ഒന്നടുത്തറിഞ്ഞാലും നെഹ്രുവിനെ വീർ സവർക്കറായി കാണാൻ ഞങ്ങൾക്കാവില്ല

1 min read

ജവഹർലാൽ നെഹ്റുവിനെ അങ്ങേയറ്റം പുച്ഛിച്ചും ധീര സ്വാതന്ത്ര്യ സമര സേനാനി വീർ സവർക്കറുടെ സ്വാതന്ത്ര്യ സമര ജീവിതത്തെ വാഴ്ത്തിയും കേരളത്തിൽ നിന്നുള്ള എബിവിപി ദേശീയ എക്സിക്യൂട്ടീവ് കൗൺസിൽ അംഗം ഡോ. വൈശാഖ് സദാശിവൻ ഫേസ്ബുക്കിൽ പങ്ക് വെച്ച കുറിപ്പ് വൈറലാകുന്നു. മിസ്റ്റർ രാഹുൽ എന്ന് പറഞ്ഞ് ആരംഭിക്കുന്ന ഫേസ്ബുക്ക് കുറിപ്പിൽ ബ്രീട്ടീഷ് ഭരണകാലത്ത് വൈസ്രോയിയുടെ ഭാര്യ എഡ്വിനാ മൗണ്ട് ബാറ്റന്റെയും മകൾ പമേലാ മൗണ്ട് ബാറ്റന്റേയും പാദാരവിന്ദങ്ങളിൽ പരിലാളനകളോടെ ഇരിപ്പിടം സ്വന്തമാക്കിയ ജവഹർലാൽ നെഹ്റുവെന്ന കോൺഗ്രസ്‌കാർ നട്ടുനനച്ചു വളർത്തിയ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ സ്വാതന്ത്ര്യ സമര ജീവിതത്തിന്റെ ലജ്ജിപ്പിക്കുന്ന ഏടുകളാണ് ഡോ.വൈശാഖ് സദാശിവൻ പങ്ക് വെച്ചിരിക്കുന്നത്.
ആ പോസ്റ്റ് ഇങ്ങനെ…..

മിസ്റ്റർ രാഹുൽ….

താങ്കൾ പറഞ്ഞ ഒരു കാര്യം വളരെ വ്യക്തമാണ്.. താങ്കൾ ഒരിക്കലും സവർക്കർ അല്ല.. ആകാൻ കഴിയുകയും ഇല്ല.. താങ്കളല്ല, താങ്കളുടെ മുതുമുത്തച്ഛനായ ജവഹർ ലാൽ നെഹ്രുവിനു പോലും സവർക്കറാക്കാൻ കഴിയില്ല.. അതാണ് യാഥാർത്ഥ്യം..

വൈസ്രോയിയുടെ പാർട്ടിയിൽ, അദ്ദേഹത്തിന്റെ ഭാര്യ എഡ്വിനാ മൗണ്ട്ബാറ്റന്റെയും മകൾ പമേലാ മാണ്ട്ബാറ്റന്റേയും പാദാരവിന്ദങ്ങളിൽ അനുസരണയോടെ ഇരിക്കുന്ന നെഹ്രുവിനെ പോലും, വിപ്ലവത്തിന്റെ രാജകുമാരനായ സർവ്വരും ശിപായി ലഹള എന്ന പേരിൽ തള്ളി കളയാൻ ശ്രമിച്ച 1857 സ്വാതന്ത്ര്യ സമര പ്രക്ഷോഭത്തെ കുറിച്ച് പുസ്തകമെഴുതി, ഭഗത് സിംഗിനേയും ചന്ദ്രശേഖർ ആസാദിനേയും സുഭാഷ് ചന്ദ്രബോസിനേയുമൊക്കെ സ്വാതന്ത്ര്യത്തിന്റെ സമര തീച്ചൂളയിലേയ്ക്ക് എടുത്തു ചാടാൻ പ്രേരിപ്പിച്ച വീര വിനായക ദാമോദർ സവർക്കർക്കൊപ്പം ചേർത്തു വായിക്കാനാകില്ല.. പിന്നെയല്ലേ താങ്കളെ…

ബ്രിട്ടീഷുകാരുടെ ജയിലിൽ അടയ്ക്കപ്പെട്ടിട്ടു പോലും ഉറ്റവർക്കും ഉടയവർക്കും നിർബാധം കത്തെഴുതുവാനും പുസ്തകം വായിക്കുവാനും പത്രം വായിക്കുവാനും നല്ല ഭക്ഷണം കഴിക്കുവാനും നല്ല വസ്ത്രം ലഭിക്കുവാനും നല്ല കിടക്ക ലഭിക്കുവാനും അവകാശമുണ്ടായിരുന്ന നെഹ്രുവിനെ പോലും കാലാപാനിയിലെ നിവർന്നു നിൽക്കാൻ കഴിയാത്ത ജയിലറയിൽ, മണിക്കൂറുകളോളം കൈകൾ ഉയർത്തി ബന്ധിപ്പിച്ചും കാളയ്ക്ക് പകരം ഒരു ദിവസം 30 പൗണ്ട് എണ്ണ ലഭിക്കും വരെ ചക്കാട്ടിപ്പിക്കുകയും എഴുതുവാൻ കടലാസുകൾ നിഷേധിക്കപ്പെടുകയും ജയിലറയുടെ ചുവരുകളിൽ പാത്രത്തിന്റെ മൂർച്ചയുള്ള ഭാഗം കൊണ്ട് കോറി വരച്ച ദേശഭക്ത ഗാനങ്ങൾ, കുമ്മായമടിപ്പിച്ച് മറയ്ക്കുകയും പുഴുവും പഴുതാരയും വമിക്കുന്ന വൃത്തിഹീനമായ ഭക്ഷണം മാത്രം നൽകിയും അതിക്രൂരമായി ബ്രിട്ടീഷുകാർ പീഢിപ്പിച്ച വീര വിനായക ദാമോദർ സവർക്കർക്കൊപ്പം ചേർത്തു വായിക്കാനാകില്ല.. പിന്നെയല്ലേ താങ്കളെ…

1923 ൽ ബ്രിട്ടീഷ് വിലക്ക് മറികടന്ന് പഞ്ചാബിലെ പ്രവിശ്യയായ നഭയിൽ പ്രവേശിച്ചതിന് നെഹ്രുവിനെ, ബ്രിട്ടീഷ് പോലീസ് നഭയിലെ ജയിലറയിൽ അടച്ചതുമായി ബന്ധപ്പെട്ടതിന്റെ അനുഭവം നെഹ്രു സ്വയവും സഹതടവുകാരനായ സന്താനവുമൊക്കെ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. വായിച്ചു നോക്കണം. കുളിക്കാൻ അവസരമൊരുക്കാതെ, നല്ല വസ്ത്രം കൊടുക്കാതെ, അൽപം ചോരുന്ന, ചെളി കെട്ടിയ ഒരു ജയിലറയിൽ അടച്ചതിന്റെ പേരിൽ നെഹ്രു എത്രത്തോളം അസ്വസ്ഥനായെന്ന് അദ്ദേഹം ആത്മകഥയിലും സന്താനം സ്വന്തം പുസ്തകത്തിലും രേഖപ്പെടുത്തിയിട്ടുണ്ട്. ഒടുവിൽ മോത്തിലാൽ നെഹ്രു ഇടപെട്ട്, ‘ഇനി ഒരിക്കലും നഭയിൽ പ്രവേശിക്കില്ല’ എന്ന സത്യവാങ്മൂലം, ഇന്നത്തെ ചിലരുടെ ഭാഷയിൽ പറഞ്ഞാൽ നിരുപാധിക മാപ്പപേക്ഷയും നൽകിയിട്ടാണ് ഒരാഴ്ചയ്ക്കുള്ളിൽ നെഹ്രു അവിടുന്ന് പുറത്തിറങ്ങുന്നത്. അത്തരത്തിൽ എക്കാലവും തന്നെ അതിഥിയായി കണ്ട് സൽക്കരിച്ചിരുന്ന, ബ്രിട്ടീഷുകാരുടെ സമീപനത്തിൽ ഒരു തവണ മാറ്റം വന്നപ്പോൾ, ഒരു ദിവസത്തേക്ക് സുഖസൗകര്യങ്ങൾ നിഷേധിക്കപ്പെട്ടപ്പോൾ, അസ്വസ്ഥനായി മാപ്പപേക്ഷ നൽകി പുറത്തിറങ്ങിയ നെഹ്രുവിനെ പോലും 10 വർഷക്കാലം അതിക്രൂരമായ പീഢനങ്ങളുമേറ്റ്, മനുഷ്യാവകാശങ്ങളൊക്കെ നിഷേധിക്കപ്പെട്ട് കാലാപാനിയിലെ ജയിലറയിൽ കഴിഞ്ഞ വീര വിനായക ദാമോദർ സവർക്കർക്കൊപ്പം ചേർത്തു വായിക്കാനാകില്ല.. പിന്നെയല്ലേ താങ്കളെ…

പിന്നെ വീര വിനായക ദാമോദര സവർക്കർ ആരായിരുന്നുവെന്ന് താങ്കളുടെ സംശയത്തിന് ഒരു പക്ഷേ ഏറ്റവും മികച്ച ഉത്തരം തരാൻ സാധിക്കുക താങ്കളുടെ മുത്തശ്ശി ഇന്ദിരാ ഗാന്ധിയ്ക്ക് ആയിരിക്കും. പക്ഷേ അവർ കാലയവനികയ്ക്കുള്ളിൽ മറഞ്ഞതിനാൽ നേരിട്ട് ഉത്തരം ലഭിക്കാൻ സാധ്യതയില്ല. എങ്കിലും ഭരണകാലത്തെ മുത്തശ്ശിയുടെ ചെയ്തികളിലൂടെ ഒന്നു കണ്ണോടിച്ചാൽ താങ്കളുടെ മുത്തശ്ശിക്ക് സവർക്കർ ആരായിരുന്നുവെന്ന് മനസ്സിലാക്കാൻ ചിലപ്പോൾ സാധിച്ചേക്കും. 1970 ൽ സവർക്കറുടെ സ്മരണാർത്ഥം 3 ലക്ഷം സ്റ്റാമ്പുകൾ പുറത്തിറക്കിയപ്പോഴും 1980 ൽ സവർക്കറുടെ ജന്മശതാബ്ദി ആഘോഷ സമയത്ത് അദ്ദേഹത്തെ ‘Remarkable Son of India’ എന്നു വിശേഷിച്ചപ്പോഴും താങ്കളുടെ മുത്തശ്ശിയും പ്രധാനമന്ത്രിയുമായിരുന്ന ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ ചേതോവികാരം എന്തായിരുന്നിരിക്കും? നേരിട്ട് ചോദിക്കാൻ കഴിഞ്ഞില്ലേലും താങ്കളുടെ മുത്തശ്ശിയുടെ സമകാലീനരായ, സ്ഥിരതയുള്ള ഏതേലും കോൺഗ്രസുകാരോടു ചോദിച്ചു നോക്കണം.. ചിലപ്പോൾ നല്ല ഉത്തരങ്ങൾ കിട്ടും..

പിന്നെ ഭാരതത്തിന്റെ സ്വാതന്ത്ര്യ സമര പോരാട്ടത്തിന് സമാനതകളില്ലാത്ത സംഭാവനങ്ങൾ നൽകിയ, വീര വിനായക സവർക്കരെ എങ്ങനെയൊക്കെ അധിക്ഷേപിക്കാമോ അങ്ങനെയൊക്കെ നിങ്ങൾ അധിക്ഷേപിച്ചോളൂ.. പരിഹാസ സ്വരങ്ങൾ ചൊരിഞ്ഞോളൂ.. പക്ഷേ ഒന്നു മറക്കണ്ടാ.. കഴിഞ്ഞ 75 വർഷങ്ങൾക്കൊണ്ട് വിസ്മൃതിയുടെ അഗാധ ഗർത്തത്തിലേക്ക് നിങ്ങൾ ബോധപൂർവ്വം തള്ളിയിട്ട്, ഭാരതീയരുടെ മനസ്സിൽ നിന്നും മായ്ച്ചു കളയാൻ ശ്രമിച്ച ഭാരതത്തിന്റെ ഉരുക്കു മനുഷ്യൻ സർദാർ വല്ലഭായി പട്ടേലിനെ, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയാക്കി മാറ്റി, ഭാരതീയന്റെ നെഞ്ചിൽ ഒരിക്കലും മറക്കാനാകാതെ പ്രതിഷ്ഠിക്കുവാനും മറച്ചുപിടിക്കാൻ ശ്രമിച്ച സുഭാഷ് ചന്ദ്രബോസിനെ വിധേയത്വം പേറുന്ന രാജവീഥിയിൽ ചിരകാലം പ്രതിഷ്ഠിച്ച് സ്വാഭിമാനത്തിന്റെ കർത്തവ്യപഥമാക്കി മാറ്റുവാനും പരാക്രമ ദിവസത്തിലൂടെ ഭാരതീയന്റെ മനസ്സിൽ ഉറപ്പിക്കുവാനും സാധിച്ചിട്ടുണ്ടെങ്കിൽ, എന്തൊക്കെ നെറികെട്ട കളികൾ നിങ്ങൾ കളിച്ചാലും വീർ വിനായക സവർക്കറെ, പൂവ് പറിക്കുന്ന ലാഘവത്തോടെ, ഭാരതീയന്റെ ഹൃദയത്തിൽ തുടിപ്പിക്കുവാൻ ഞങ്ങൾക്ക് സാധിക്കും. അതും നിങ്ങൾ കാണും.. കാണിക്കും.. അത് ഒരു ജീവവ്രതമാണ്.. സാധിക്കുന്ന എല്ലാ നെറികെട്ട കളിയും നിങ്ങൾ കളിച്ചോളൂ.. നമുക്ക് നോക്കാം..

https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fvaisakh.vaisu%2Fposts%2Fpfbid031ztrJUq9vseUxvtpkP5C3rNgiw5q8ntqnacVBii56otL5DyajhEDUGjkpkSxdr6Ql&show_text=true&width=500

Related posts:

Leave a Reply

Your email address will not be published.