നമ്മളെ സുഖിപ്പിച്ചു ജീവിക്കുന്നവര്‍ കയ്യടിച്ചു കൊണ്ടേയിരിക്കും
1 min readബലഹീനരെ ഇരയാക്കരുതെന്ന് അഭിരാമി സുരേഷ്
പ്രേക്ഷകര്‍ക്കെന്നും പ്രിയങ്കരായ സഹോദരിമാരാണ് ഗായികമാരായ അമൃത സുരേഷും അഭിരാമി സുരേഷും. നടന്‍ ബാലയുമായിട്ടുള്ള പ്രശ്നമാണ് ഇവരെ എന്നും വിവാദങ്ങളില്‍ നിറയ്ക്കുന്നത്. വിവാഹമോചനം കഴിഞ്ഞ് വര്‍ഷങ്ങളായെങ്കിലും അമൃതയ്ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ബാല ഉന്നയിക്കാറുള്ളത്. കഴിഞ്ഞ ദിവസം അത്തരത്തില്‍ അമൃതയെ കുറിച്ച് നടന്‍ പറഞ്ഞ കാര്യങ്ങള്‍ വലിയ രീതിയില്‍ പ്രചരിക്കപ്പെട്ടിരുന്നു. പലരും ഗായികയെ വിമര്‍ശിച്ചും കളിയാക്കിയും രംഗത്ത് വന്നിരുന്നു. ഇതിന് മറുപടിയുമായി അഭിരാമി സുരേഷും മുന്നോട്ടെത്തി.
‘ഇത്ര നന്നായി സംസാരിച്ചതിന് നന്ദി ചേട്ടാ. തിരിച്ചടിക്കാന്‍ ഞങ്ങള്‍ക്ക് അജ്ഞാത പിന്തുണ നല്‍കിയതിന് സര്‍വ്വശക്തനും സ്വര്‍ഗത്തിലുള്ള ഞങ്ങളുടെ പിതാവിനും മാത്രമേ ഞാന്‍ നന്ദി പറയുന്നുള്ളു. കൂടാതെ ഞങ്ങള്‍ക്ക് പിന്തുണയുമായി വന്ന എല്ലാവരെയും, ഉടന്‍ തന്നെ ബ്രൈന്‍വാഷ് ചെയ്യാനും നുണകള്‍ പറഞ്ഞും സഹതപിച്ചും ഞങ്ങള്‍ക്കെതിരെ ആക്കി നാട്ടുകാരെ പറ്റിക്കാന്‍ ഉള്ള വീഡിയോസ് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലല്ലേ. എല്ലാത്തിനുമുപരി, ആരെങ്കിലും കരയുകയും നമ്മോട് എന്തെങ്കിലും പറയുകയും ചെയ്യുമ്പോള്‍, നമ്മള്‍, യഥാര്‍ത്ഥ നല്ല മനസ്സുള്ള ആളുകള്‍ അത് വിശ്വസിക്കാന്‍ പ്രവണത കാണിക്കും. തെറ്റ് പറയാന്‍ പറ്റില്ല. ജീവിക്കാനുള്ള ഓട്ടത്തിലും സ്വന്തം കാലില്‍ നില്‍ക്കാനുള്ള നിരന്തരമായ പ്രയത്നവും നടക്കുമ്പോ, ഒരാള്‍ക്ക് വേണ്ടത് കുറച്ച് സമയവും ആളുകളെ ‘ മാനിപുലേറ്റ് ‘ ചെയ്ത് കൈകാര്യം ചെയ്യാനുള്ള നല്ല കഴിവും മാത്രമാണ്, സൈഡില്‍ കൂടെ വെല്യ പണി തരാന്‍.
ഈ തലത്തിലുള്ള ദീര്‍ഘകാല ക്രൂരതയുടെയും അഹന്തയുദ്ധത്തിന്റെയും തലം ഇതിനകം തന്നെ നമ്മെ പല തരത്തില്‍ നശിപ്പിച്ചിട്ടുണ്ട്. ഉടനെ തന്നെ ഇത് അവസാനിക്കും. കാരണം ദൈവം എന്ന ഒരു ശക്തിയില്‍ ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. ഇത് ആരോടെന്നില്ല, നിങ്ങള്‍ നിങ്ങളുടെ പാത ഒരു ഇരുണ്ട കുഴിയിലേക്കാണ് നയിക്കുന്നത്, അവിടെ അത് യാഥാര്‍ത്ഥ്യമല്ലാതെയും വ്യാജവുമായ വൃത്തികേടാണ്.
നമ്മളെ സുഖിപ്പിച്ചു ജീവിക്കുന്നവര്‍ കയ്യടിച്ചു കൊണ്ടേ ഇരിക്കും. പക്ഷെ, നമ്മുടെ ജീവിതം അതിന്റെ ഇടയില്‍ നഷ്ടപെടുമ്പോ തിരിഞ്ഞു നോക്കുമ്പോള്‍.. ഒരിക്കല്‍ ആലോചിക്കേണ്ടി വരും. ഇതെല്ലാം എന്തിനു വേണ്ടി ആയിരുന്നു എന്ന്. നമ്മെ സത്യസന്ധമായി പിന്തുണച്ചവര്‍ എത്ര പേരുണ്ടായിരുന്നു എന്ന്. വീണ്ടും വീണ്ടും, ഞാന്‍ പറയുന്നത് പോലെ, ബലഹീനരെ ഇരയാക്കരുത്, നിങ്ങള്‍ എത്രയധികം ചെയ്യുന്നുവോ, അവര്‍ കൂടുതല്‍ ശക്തരാകും, ഒരു ദിവസം, ഒരു കണ്ണിന്റെ നോട്ടത്തില്‍, അവര്‍ നിങ്ങളുടെ ചിന്തകള്‍ക്കപ്പുറം ശക്തരാകും’. എന്നുമാണ് അഭിരാമി സുരേഷ് പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.
ഇതിനിടെ ബാലയുടെ ഇത്തരം പ്രവൃത്തികള്‍ വളരെ മോശമാണെന്ന് ചൂണ്ടി കാണിച്ച് നിരവധി പേരാണ് എത്തുന്നത്. യൂട്യൂബ് ചാനലിലൂടെ ചിലര്‍ അമൃതയ്ക്കും കുടുംബത്തിനും പിന്തുണ അറിയിച്ചും വന്നിരുന്നു. അതേ സമയം അഭിരാമിയ്ക്കും സഹോദരി അമൃതയ്ക്കും പിന്തുണ അറിയിച്ച് കൊണ്ടുള്ള നിരവധി കമന്റുകളും പോസ്റ്റിന് താഴെ വരുന്നുണ്ട്.