മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ജോലി വാഗ്ദാനം ചെയ്ത് മാല കവര്‍ന്ന കേസില്‍ യുവാവ് പിടിയില്‍
1 min readകോട്ടയം : മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അറ്റന്‍ഡര്‍ ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മയുടെ സ്വര്‍ണമാല തട്ടിയെടുത്ത കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം ടോള്‍ ജംഗ്ഷന്‍ ഭാഗത്ത് കുറ്റിക്കാട്ടില്‍ വീട്ടില്‍ കെ.എസ് രാജന്‍ മകന്‍ അനൂപ് കെ.ആര്‍ (38) എന്നയാളെയാണ് ഗാന്ധിധാര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ കഴിഞ്ഞ വര്‍ഷം കോതനെല്ലൂര്‍ സ്വദേശിയായ വീട്ടമ്മയ്ക്ക് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അറ്റന്‍ഡര്‍ ജോലി വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച ശേഷം, ആശുപത്രിയിലേക്ക് വിളിച്ചു വരുത്തി’
അറ്റന്‍ഡര്‍ ജോലിക്ക് മെഡിക്കല്‍ പരിശോധന ആവശ്യമാണെന്നും പരിശോധന സമയം ആഭരണം ധരിക്കാന്‍ പാടില്ല എന്നും പറഞ്ഞു വീട്ടമ്മയുടെ കഴുത്തില്‍ ധരിച്ചിരുന്ന ഒന്നര പവന്‍ മാല ഊരി വാങ്ങിയതിനു ശേഷം ഗസറ്റഡ് റാങ്കിലുള്ള ഡോക്ടര്‍ വന്നിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരാം എന്നുപറഞ്ഞ് മാലയുമായി കടന്നുകളയുകയായിരുന്നു.
തുടര്‍ന്ന് ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ ആലപ്പുഴ ജില്ലയിലെ തുറവൂരില്‍ നിന്നുമാണ് പിടികൂടിയത് .ഗാന്ധിനഗര്‍ സ്റ്റേഷന്‍ എസ്.എച്ച്. ഓ ഷിജി കെ, എസ്.ഐ മാര്‍ട്ടിന്‍ അലക്‌സ്, സി.പി.ഓ മാരായ പ്രവീനോ,രാഗേഷ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
ഇയാള്‍ക്ക് വൈക്കം, കരിമണ്ണൂര്‍, കടുത്തുരുത്തി എന്നീ സ്റ്റേഷനുകളില്‍ സമാന രീതിയിലുള്ള കേസുകള്‍ നിലവിലുണ്ട്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.