വൈദ്യുതി പോസ്റ്റ് തലയില്‍ വീണ് യുവാവിന് ദാരുണാന്ത്യം

1 min read

കാഞ്ഞിരപ്പള്ളി: ലോറിയിലേക്ക് വൈദ്യുതി പോസ്റ്റ് കയറ്റുന്നതിനിടെ പോസ്റ്റ് തലയില്‍ വീണ് ഗുരുതര പരുക്കേറ്റ യുവാവ് മരിച്ചു. ചെറുവള്ളി കാവുംഭാഗം കല്ലനാനിക്കല്‍ ചന്ദ്രകുമാര്‍ (45 ) ആണ് മരണപ്പെട്ടത്. കെ.എസ്.ഇ.ബി യില്‍ കരാര്‍ തൊഴിലാളി ആയിരുന്നു. ഇന്നലെ വൈകിട്ട് നാല് മണിക്ക് മണിമല മൂലേ പ്ലാവില്‍ വെച്ചായിരുന്നു സംഭവം.

ആദ്യം മണിമല പിന്നീട് കാഞ്ഞിരപ്പള്ളി 26ലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ഇരുപത്തിയാറിലെ മേരിക്യൂന്‍സ് ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം പോസ്റ്റ് മാര്‍ട്ടത്തിന് ശേഷം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് നടക്കും.

Related posts:

Leave a Reply

Your email address will not be published.