കാടിനുള്ളില്‍ പ്രസവിച്ച ആദിവാസി സ്ത്രീയുടെ കുഞ്ഞ് മരിച്ചു
1 min readപാലക്കാട് : കാടിനുള്ളില്‍ വെച്ച് മാസം തികയാതെ പ്രസവിച്ച ആദിവാസി യുവതി സുജാതയുടെ കുഞ്ഞ് മരിച്ചു. ഇന്ന് തൃശൂര്‍ മെഡിക്കല്‍കോളേജില്‍ വെച്ചായിരുന്നു അന്ത്യം. 25 ആഴ്ചയായിരുന്നു കുഞ്ഞിന്റെ വളര്‍ച്ച.
മംഗലം ഡാം തളിക്കല്ല് ആദിവാസി ഊരിലാണ് സുജാത താമസിക്കുന്നത്. ഊരില്‍ വെള്ളമില്ലാത്തതിനാല്‍, വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് സുജാതയും കുടുംബവും ഉള്വനത്തിലേക്ക്പോയിരുന്നു. അവിടെ വെച്ച് പ്രസവിച്ചു. മണലില്‍ ഷീറ്റ് വിരിച്ച് കുഞ്ഞിനെ കിടത്തി. വ്യാഴാഴ്ച നാലരയോടെയായിരുന്നു പ്രസവം. ഊരില്‍ നിന്നും നാല് കിലോമീറ്റര്‍ അകലെയാണ് ഈ പ്രദേശം. പ്രസവത്തെ തുടര്‍ന്ന് സുജാതയുടെ ഭര്‍ത്താവും കുടുംബവും രാത്രി മുഴുവന്‍ കാവലിരുന്നു. വിവരമറിഞ്ഞെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ അമ്മയെയും കുഞ്ഞിനെയും ആലത്തൂര്‍ താലൂക്കാശുപത്രിയില്‍ എത്തിച്ചിരുന്നു. 680 ഗ്രാം തൂക്കമേ കുഞ്ഞിനുണ്ടായിരുന്നുള്ളൂ. ത,ക്കം കുറവായതിനാലും മാസം തികയാത്ത പ്രവസമായതിനാലും തൃശൂര്‍ മെഡിക്കല്‍കോളേജിലെ നവജാതശിശു തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.
17-ാം തീയതി യുവതിയെ മെഡിക്കല്‍കോളേജില അഡ്മിറ്റ് ചെയ്തിരുന്നു. എന്നാല്‍ കൃത്യമായ ധാരണയില്ലാത്തതിനാല്‍ 18നു തന്നെ അവര്‍ വീട്ടിലേക്ക് തിരിച്ചുപോയി. പിന്നീട് രക്തസ്രാവമുണ്ടായതിനെത്തുടര്‍ന്നാണ് ബന്ധുക്കള്‍ യുവതിയുമായി കാട്ടിലേക്ക്പോയത്.