ദുല്‍ഖറിന് ടെന്‍ഷനായ ആ സീന്‍

1 min read

ആ സീന്‍ ചെയ്യുന്നതോര്‍ത്ത് ടെന്‍ഷനായ ദുല്‍ഖര്‍ സിനിമ ചെയ്യുന്നില്ലെന്ന് പറഞ്ഞു!

ദുല്‍ഖര്‍ സല്‍മാനെയും ഉണ്ണി മുകുന്ദനെയും നായകന്മാരാക്കി ലാല്‍ ജോസ് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രമാണ് വിക്രമാദിത്യന്‍. സുഹൃത്തുക്കള്‍ തമ്മിലുള്ള ആത്മബന്ധത്തിന്റെയും മത്സരബുദ്ധിയുടെയുമൊക്കെ കഥ പറയുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ വളരെ ഇമോഷണലായി അഭിനയിച്ചിരുന്നു.

എന്നാല്‍ ആ സിനിമയുടെ സ്‌ക്രീപ്റ്റ് വായിച്ചതിന് ശേഷം പടം ചെയ്യുന്നില്ലെന്ന് പറഞ്ഞ് ദുല്‍ഖര്‍ തന്നെ വിളിച്ചിരുന്നുവെന്ന് പറയുകയാണ് ലാല്‍ ജോസ്. ഒരു സീന്‍ ചെയ്യുന്നതിനെ പറ്റിയോര്‍ത്ത് ദുല്‍ഖര്‍ വളരെ ടെന്‍ഷനായി.

ലാലിന്റെ വാക്കുകളിങ്ങനെ.
വിക്രമാദിത്യന്‍ എന്ന സിനിമയില്‍ ദുല്‍ഖറിനോട് കഥ പറഞ്ഞു, കഥ ഇഷ്ടമായി. സ്‌ക്രീപ്റ്റും കൊടുത്ത് വിട്ടു. ലൊക്കേഷനും റെഡിയായി. ഷൂട്ടിങ്ങ് തുടങ്ങാന്‍ പോവുകയാണ്. അന്നേരമുണ്ട് ദുല്‍ഖര്‍ വിളിച്ചിട്ട് സിനിമ ചെയ്യാന്‍ പറ്റില്ല. ഈ സിനിമ ചെയ്താല്‍ ശരിയാവില്ലെന്ന് തോന്നുന്നു. എനിക്ക് ടെന്‍ഷനാണ്. ഞാനിത് ചെയ്യുന്നില്ലെന്ന് പറഞ്ഞു.

ദുല്‍ഖറിന്റെ വാക്ക് കേട്ടതോടെ ശരിക്കും ബേജറായത് എനിക്കാണ്. ഞാന്‍ എല്ലാ സെറ്റപ്പും റെഡിയാക്കി കഴിഞ്ഞു. എല്ലാവരുടെയും അഡ്വാന്‍സ് കൊടുത്തു, പാട്ട് കംപോസ് ചെയ്തു. അപ്പോഴാണ് ഇങ്ങനെ പറയുന്നത്.
തനിക്ക് ഈ സിനിമ ചെയ്യാന്‍ പറ്റുമോ എന്നുള്ള കോണ്‍ഫിഡന്‍സ് വരുന്നില്ലെന്ന് ദുല്‍ഖര്‍ ആവര്‍ത്തിച്ചു. കഥയില്‍ എന്തെങ്കിലും പ്രശ്‌നമാണോന്ന് ചോദിച്ചു. അതല്ല. ഇനി സക്രീപ്റ്റ് മോശമായോന്ന് ചോദിച്ചപ്പോള്‍ കഥയും സ്‌ക്രീപ്റ്റുമൊക്കെ നല്ലതാണ്. എന്നാല്‍ ഒരു സീനിനെ കുറിച്ചോര്‍ത്തിട്ടാണ് കണ്‍ഫ്യൂഷനെന്നായിരുന്നു നടന്റെ മറുപടി.
അത് ഏതാണെന്ന് ചോദിച്ചപ്പോള്‍, ‘സിനിമയില്‍ എംപ്ലൊയിന്‍മെന്റില്‍ നിന്ന് വന്ന ആദിത്യന്റെ ഇന്റര്‍വ്യൂ കാര്‍ഡ് മാറ്റി വെച്ചത് അമ്മയാണെന്ന് അറിയുമ്പോള്‍ മരിച്ച് പോയ അച്ഛന്റെ യൂണിഫോം ഇട്ട് പുറത്തേക്ക് വന്നിട്ട് അമ്മയോട് ഡയലോഗ് പറയുന്നൊരു സീനുണ്ട്. അത് കഴിഞ്ഞിട്ടാണ് ദുല്‍ഖറിന്റെ കഥാപാത്രം നാട് വിട്ട് പോകുന്നത്.’ ഈയൊരു സീനിനെ കുറിച്ചോര്‍ത്താണ് ദുല്‍ഖര്‍ പേടിച്ചിരുന്നത്.
എത്ര ആലോചിച്ചിട്ടും അതെങ്ങനെയാണ് ചെയ്യുക എന്ന് പിടി കിട്ടുന്നില്ലെന്ന് പറഞ്ഞു. നിനക്ക് അതൊന്നും പിടി കിട്ടണ്ട. ഇങ്ങോട്ട് വന്നാല്‍ മതി, ബാക്കി ശരിയാവുമെന്ന് ഞാനും.
ദുല്‍ഖര്‍ അഭിനയിച്ച സിനിമകളൊക്കെ ഒരു പരിധി വരെ ബിഹേവ് ചെയ്യുന്ന തരത്തിലുള്ള കഥാപാത്രങ്ങളായിരുന്നു. ഇത് കുറച്ച് കൂടി ഡ്രമാറ്റിക് സ്‌റ്റൈലിലുള്ള സിനിമയാണ്. സീന്‍ വായിക്കുമ്പോള്‍ കുറച്ച് ഡ്രാമയായി തോന്നും. അതായിരിക്കും സ്‌ക്രീപ്റ്റ് വായിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഉള്ളില്‍ കണ്‍ഫ്യൂഷനാക്കിയത്.

എന്തായാലും എന്നെ വിശ്വാസമുണ്ടെങ്കില്‍ വരാന്‍ ആവശ്യപ്പെട്ടു. അങ്ങനെ ദുല്‍ഖര്‍ വന്ന് അഭിനയിച്ചു. ആ സീന്‍ ഷൂട്ട് ചെയ്യാന്‍ നേരമായപ്പോഴെക്കും കഥാപാത്രത്തിന്റെ കാര്യങ്ങളൊക്കെ ഏകദേശം മനസിലായി. ആദ്യം ഉണ്ടായിരുന്ന പേടിയൊക്കെ മാറി. പക്ഷേ എന്താണ് ലാല്‍ സര്‍ വിചാരിക്കുന്നതെന്ന് ചോദിച്ചു. ഞാനൊന്നും വിചാരിക്കുന്നില്ലെന്നായിരുന്നു എന്റെ മറുപടി.
സ്വന്തം അമ്മ മകനോട് ഇത്രയും വലിയ ചതി ചെയ്തു. അച്ഛന്‍ മരിക്കാനുള്ള കാരണം പോലും അമ്മയാണെന്ന് തോന്നിയ നിമിഷമാണ്. ആ സിറ്റുവേഷന്‍ ഇതാണെന്ന് മനസിലാക്കിയാല്‍ മതി. പിന്നെ നിനക്ക് എന്ത് തോന്നുന്നു അത് ചെയ്യാനും പറഞ്ഞു. ഫസ്റ്റ് ടേക്ക് ഓക്കെയായിരുന്നു. കാരണം രണ്ടാമതൊരു ടേക്കിലേക്ക് പോകാന്‍ പറ്റില്ലെന്ന് എനിക്ക് തന്നെ അറിയാം.
ആ ടേക്കില്‍ സംസാരിച്ചോണ്ട് ഇരിക്കുമ്പോള്‍ പുള്ളി തനിയെ കരഞ്ഞു. ഭയങ്കര ഇമോഷണലായി കരയുന്ന സീനില്‍ ഡയലോഗുകളൊക്കെ ഒരു കോടാലിയാണ്. ആ സമയത്ത് സത്യസന്ധമായ ഡയലോഗുകള്‍ അല്ലെങ്കില്‍ പെട്ട്‌പോകുമെന്നും ലാല്‍ ജോസ് പറയുന്നു.

Related posts:

Leave a Reply

Your email address will not be published.